Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
.. അതിനകത്തു തന്നെ കുത്തിയിരിക്കണ്ട ., സിറ്റൗട്ടിൽ പേപ്പർ വന്നു കിടപ്പുണ്ട് .. കാപ്പികുടിച്ചു കഴിച്ചത് വായിക്ക് , അവിടെ പോയിരുന്നു . "'' ഷേർളി അവനെ തുറിച്ചു നോക്കി . ഉണ്ണിയൊന്ന് ചിരിച്ചിട്ട് പുറത്തേക്ക് നടന്നു .
"'' മമ്മാ ..ഞാൻ പോകുവാണെ ....വാതിലടച്ചോ .. ഞാൻ വരുമ്പോ തുറന്നു തരണം കേട്ടോ "''
അല്പസമയത്തിനു ശേഷം ഉണ്ണി ഷേർളിയുടെ മുറി തുറന്ന് പറയുമ്പോഴും അവളതെ ഇരിപ്പായിരുന്നു . അവനെയൊന്നു തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല .
"'' മമ്മാ .... മമ്മാ ...വാതിലൊന്നു തുറന്നെ ..."' ഉച്ചയായി പുറത്തു പോയ ഉണ്ണി തിരിച്ചു വന്നപ്പോൾ . അവൻ കോളിംഗ് ബെല്ലടിച്ചിട്ടും തുറക്കാതായപ്പോൾ ഉണ്ണി വാതിലിൽ തട്ടി വിളിച്ചു . എന്നിട്ടും അനക്കമൊന്നും അകത്തു നിന്നുണ്ടായില്ല .
ഹോണടി ശബ്ദം, കേട്ടപ്പോൾ ഉണ്ണി ഗേറ്റ് മലർക്കെ തുറന്നിട്ടു .
"' ചേട്ടാ ... ഈ സൈഡിലായി വെച്ചാൽ മതി . "' ഓട്ടോയിൽ നിറയെ പൂച്ചെടികൾ ആയിരുന്നു , കുറച്ച് വഴക്കന്നും പച്ചക്കറി തൈകളും ഒക്കെ അവൻ വാങ്ങിയിട്ടുണ്ടായിരുന്നു . അതിനു പുറകെ മറ്റൊരു ഓട്ടോയും വന്നു നിന്നു .അതിലും കുറെ സാധനങ്ങൾ ഉണ്ടായിരുന്നു .
"' മോനെ ..അല്പം വെള്ളം കിട്ടുമോ ?''
"' പൈപ്പ് സൈഡിലുണ്ട് ചേട്ടാ "'' വീടിനു ചുറ്റും നടന്നപ്പോൾ അവൻ പുറത്തെ പൈപ്പ് കണ്ടിരുന്നു .
"' കുടിക്കാനും വേണം "''
"'അയ്യോ .. ഞാൻ എന്തേലും വാങ്ങീട്ടു വരാം .മമ്മ കുളിക്കുവാണെന്ന് തോന്നുന്നു . ബെൽ അടിച്ചിട്ട്
💬 Comments
View all comments