0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.6K

തന്നത്"" കോഫീ ടൈമിൽ അജയുടെ ടേബിളിലേക്ക് എത്തിയ ഉണ്ണികൃഷ്ണൻ അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു.

"" ഹ്മ്മം""

"" അവന്റെയൊരു ദോശവിരോധം..ഒന്ന് കളയട.. നീ വാ ചൂട് ചായേം സമൂസയുമടിക്കാം "" അജയുടെ പുറകിൽ നിന്ന് തോളിൽ മസ്സാജ് ചെയ്തുകൊണ്ട് ഉണ്ണികൃഷ്ണൻ പറഞ്ഞു..

നന്നായി വിശക്കുന്നുണ്ടായിരുന്നു... അജയ് ഉണ്ണികൃഷ്ണന്റെയൊപ്പം കാന്റീനിലേക്ക് നടന്നു.

"" ഹായ് ഇതൾ .."" ഇതളിന്റെ എതിരെയുള്ള ചെയറിൽ ഇരുന്നു കൊണ്ട് ഉണ്ണികൃഷ്ണൻ ഇതളിനെ വിഷ്‌ചെയ്തു.. . "" ഉണ്ണീ.... അവിടെ രണ്ട് സീറ്റുണ്ട്.. വാ"" അജയ് ഉണ്ണിയുടെ കൈ പിടിച്ചു അപ്പുറത്തേക്ക് മാറിയപ്പോൾ ഇതളിന്റെ മുഖം വിളറി.

"" ഡാ... നീ ചെയ്തത് മോശമായി പോയി കേട്ടോ... അവളെ എന്തിനാ അവോയ്ഡ് ചെയ്യുന്നേ...""

""ഹേയ്.."" അജയ് ആ സംഭാഷണം തുടരാൻ താല്പര്യം ഇല്ലാത്തത് പോലെ ഓർഡർ ചെയ്യാൻ പോയി..

"" എൻ ആർ ഐ ദമ്പതികളുടെ ഒറ്റ മോൾ. മോഡേൺ പെൺകുട്ടി

... എന്നാൽ സ്വാഭാവം നല്ല കേരള പെൺകുട്ടി യെ പോലെ .എന്നോടൊക്കെയാണ് പ്രപ്പോസ് ചെയ്യുന്നതെങ്കിൽ കണ്ണും പൂട്ടി ഞാൻ കെട്ടിയേനെ ... ""

"" എന്നാൽ നീ കെട്ടിക്കോ...""

"" അതിന് എന്നോടല്ലല്ലോ അവൾ പ്രേപ്പോസ് ചെയ്തേ.. ഡാ അജൂ.... ഈ ഓഫീസിൽ തന്നെ പല ഡിപ്പാർട്ട്‌മെന്റിലായി എത്ര പേരാണ് അവളുടെ പുറകെ നടക്കുന്നെ.. എന്നിട്ടും നിന്റെയൊരു ജാഡ..""

"" എനിക്കും ഇഷ്ടക്കുറവൊന്നുമില്ല... പക്ഷെ മമ്മ.. ഡാ നിനക്ക് അറിയില്ലേ വീട്ടിലെ അവസ്ഥ...""..

"" ഓ.. അതാണോ കാര്യം.. നീ ഇവളെ കെട്ട്.. പിന്നേയുള്ളതൊക്കെ ഇതൾ നോക്കിക്കോളും... മമ്മക്കൊരു

💬 Comments

View all comments