0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.6K

സഹായത്തിന് ആളുണ്ടേൽ ശെരിയാകുമെടാ""

"""ഉവ്വ.. എത്ര സെർവെന്റ്‌സിനെ വെച്ചു. .ഒരെണ്ണം നിൽക്കില്ല..""

""അത് പോലെയാണോ മരുമകൾ .നീ മമ്മയോട് കാര്യം പറ""

" ബെസ്റ്റ്... നിന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് മമ്മേടെ സ്വഭാവം.. വെട്ടൊന്ന് മുറി രണ്ട്... എന്തേലും പറയാൻ ചെന്നാൽ കടിച്ചു കീറാൻ വരുവാ.. മടുത്തു ഞാൻ""

അജയ് ചായ പാതിയിൽ നിർത്തി എഴുന്നേറ്റു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

""" അജൂ... നീ പോകുന്നില്ലെ?"

ബെഡിൽ കിടന്ന് മയങ്ങിപ്പോയ അജയിനെ ഉണ്ണിക്കൃഷ്ണൻ തട്ടി വിളിച്ചു.

ഓഫീസ് വിട്ട് അജയ് ഉണ്ണിയെ അവന്റെ ഫ്ലാറ്റിൽ ആക്കാൻ വന്നിട്ട് അവിടെ കിടന്ന് മയങ്ങിപ്പോയി. മിക്കവാറും ദിവസങ്ങളിൽ അങ്ങനെ ആണ്. ഒന്നുകിൽ ഒൻപത് പത്തു മണി വരെ കിടന്നുറങ്ങും, അല്ലെങ്കിൽ ടീവി യോ സംസാരമോ.. ചില ദിവസങ്ങളിൽ ബിയറോ ഹോട്ടോ കാണും..

"" ഓ ...ഞാനിന്ന് പോകുന്നില്ല"" അജയ് തിരിഞ്ഞു കിടന്നു.

"" ഡാ ...മമ്മ തനിച്ചേ ഉള്ളൂ.... നീ പോകാൻ നോക്ക്...""

"" അങ്ങോട്ട് ചെന്നാൽ ഭ്രാന്ത് പിടിക്കും . ""

"" എടാ... മമ്മയുടെ അവസ്‌ഥ കൂടി മനസിലാക്കണ്ടേ... അജൂ... ഓടി നടന്നവർ ഒരു ദിവസം വീണു പോകുമ്പോൾ ഉള്ള അവസ്‌ഥ... അതൊരു പത്യേക അവസ്ഥയാണ്... നിനക്കിപ്പോ കണ്ണു കാണാം... നീ ഒന്ന് കണ്ണടച്ചു പിടിച്ചു നോക്കിക്കേ.. നാളെ നിനക്ക് കണ്ണ് കാണത്തില്ലായെങ്കിൽ നിനക്ക് സങ്കടവും ദേഷ്യവും എല്ലാം വരില്ലേ... അതാണ് മമ്മയുടേം അവസ്ഥ... അത് മനസിലാക്കി നീ കുറച്ചൂടെ സോഫ്റ്റ് ആയിട്ട് പെരുമാറി നോക്ക്. ""

"" എന്ത് മാത്രം? ങേ... എന്ത് മാത്രം. ഞാൻ

💬 Comments

View all comments