0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.6K

ചെയ്യേണ്ടതിന്റെ പരമാവധി ചെയ്തു.. ഒഫീസ് വിട്ട് ചെന്നാൽ മമ്മേടെ മുറീലേക്കാ ആദ്യം പോകുന്നേ.. വിശേഷങ്ങൾ ചോദിച്ചിട്ടെ ഡ്രസ് പോലും മാറൂ... എല്ലാത്തിനും ഒരു മൂളൽ...അതെങ്കിലും കിട്ടിയാൽ മതിയാരുന്നു... നൈറ്റ് കഴിഞ്ഞു ചെല്ലുമ്പോളാ കൂടുതൽ വിഷമം... രാവിലെ കാപ്പി ചെലപ്പോ കാണും... ഉറങ്ങി എണീറ്റ് ഊണ് കഴിക്കാൻ ചെല്ലുമ്പോൾ ഒന്നും വെച്ചിട്ടുണ്ടാവില്ല.. മമ്മേം ഒന്നും കഴിക്കില്ല . ഒന്നും സംസാരിക്കത്തുമില്ല....നീ പറഞ്ഞില്ലേ ഒരു ദിവസം പെട്ടന്ന് കണ്ണു പോകുമ്പോൾ എനിക്ക് വിഷമം ആകില്ലെന്ന്... ആ വിഷമം തന്നെയാ എനിക്ക്... പണ്ടത്തെ മമ്മയെ ഓർക്കുമ്പോൾ..."

അജയ് എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി. ഇറങ്ങി വരുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു

"" ഉണ്ണീ.. നിന്നോട് പലവട്ടം ഞാൻ പറഞ്ഞതല്ലേ ഫ്ലാറ്റ് വിട്ട് അവിടെ വന്ന് താമസിക്കാൻ...""

"" അഹ്.. എന്നിട്ട് വേണം നിന്റെ മമ്മേടെ ചീത്ത ഞാനും കേൾക്കാൻ... വാടക തനിച്ചു കൊടുക്കണോങ്കിലും മനസമാധാനം ഉണ്ടളിയാ ഇവിടെ""

"" ആ ..അപ്പൊ നിനക്കും അറിയാം... അപ്പോൾ അവിടെ സ്ഥിരമനുഭവിക്കുന്ന എന്റെ അവസ്ഥയോ. ഉപദേശിക്കാൻ ആർക്കും പറ്റും..."" അജയ് പിറുപിറുത്തു കൊണ്ട് ബാഗും എടുത്തിറങ്ങി പോയി.

"" ഡാ അജൂ..."" ഉണ്ണി പുറകിൽ നിന്ന് വിളികച്ചെങ്കിലുംഅജയ് നിന്നില്ല നാളെ ചിരിച്ചോണ്ട് വരുമെന്ന് ഉണ്ണിക്കറിയാം... അല്ലെങ്കിൽ ഒരു കോഫിയിൽ തീരും ആ പിണക്കം.

അവരിരുവരും ഒരു ദിവസമാണ് ജോയിൻ ചെയ്തത്. അന്ന് മുതലെയുള്ള ഫ്രണ്ട്ഷിപ്പ് ആണ് അജയുടെയും ഉണ്ണിയുടെയും. ഇപ്പോൾ അവരിരുവരും സീനിയേഴ്സ് ആണ് . മാറി മാറി വരുന്ന ജൂനിയേഴ്സും മറ്റു കൊളീഗ്‌സും ആയി കമ്പനി ആണെങ്കിലും അജയ് ഉണ്ണിയോടാണ് ചങ്ങാത്തം കൂടുതലും.

💬 Comments

View all comments