0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

ഇൻഷുറൻസ് പേപ്പറുകളുടെ ഒക്കെ ഡിലെ .അപ്പൊ പിന്നെ സംസ്കാരം പിന്നെയും ലേറ്റ് ആവും . മമ്മയെ അവൻ പിന്നെ വിളിച്ചോളാന്ന് പറഞ്ഞു "''

ഷേർളി ഒന്നും മിണ്ടിയില്ല .ഉണ്ണിയുടെ മുന്നിലേക്ക് ഉള്ളിയരിഞ്ഞത് നീക്കി വെച്ചിട്ടവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കിയിരുന്നു .

ഉണ്ണി പാൻ ചൂടായപ്പോൾ പച്ചമുളക് കീറിയതും ഉള്ളിയും കൂടിയിട്ട് വഴറ്റി , അതിലേക്ക് ബീഫിന്റെ ചാറൊഴിച്ചു .എന്നിട്ട് ഫ്രിഡ്ജിൽ നിന്ന് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ചു ഒരു മിനുട്ടിളക്കിയതിനു ശേഷം ബീഫ് കഷ്ണങ്ങളൂം ചാറുംകൂടി ഒഴിച്ച് ,അതിലേക്ക് കപ്പയിട്ടിളക്കി ...

"' ഉപ്പുണ്ടോന്ന് നോക്കിക്കേ മമ്മാ "'' ഉണ്ണി തവയിൽ അല്പം കോരി , വിരലിൽ തോണ്ടി ഉപ്പു നോക്കിയിട്ടവൾക്ക് നേരെ നീട്ടി . ഷേർളി കൈ നീട്ടിയപ്പോൾ ഉണ്ണി തവയിൽ നിന്ന് കപ്പ അവളുടെ വായിലേക്ക് വെച്ചു .

"'മതി ..."'' ഷേർളി പറഞ്ഞു . അവളുടെ കണ്ണിലേക്ക് നോക്കിയപ്പോൾ ഉണ്ണിക്ക് മമ്മക്കത് ഇഷ്ടപ്പെട്ടുവെന്നു മനസ്സിലായി .അവൻ കപ്പയും ബീഫും കൂടി കുഴച്ചു തീ ഓഫാക്കി , അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിട്ട് മൂടി വെച്ച് . വെളിച്ചെണ്ണ ഒഴിച്ചപ്പോളുണ്ടായ മണം മൂക്കിലേക്കടിച്ചപ്പോൾ ഷേർളിക്ക് വിശപ്പിരട്ടിയായി

"' ഇവിടെയിരുന്ന് കഴിക്കുന്നോ അതോ ഹാളിലിരുന്നോ ?'' ഉണ്ണികൃഷ്ണൻ പ്ളേറ്റ് കഴുകിയെടുത്തുകൊണ്ട് വന്നു ചോദിച്ചു .

"' എന്റെ കാലെടുത്തു താ ... "" ഷേർളി താഴെ കാലിലേക്ക് നോക്കിപ്പറഞ്ഞു

"'അഹ് ..അത് വേണ്ട .. സമയം എട്ടു മണിയായതെ ഉള്ളൂ ...മമ്മക്ക് രാവിലെ മുതൽ പട്ടിണിയിരുന്നത് കൊണ്ട് വിശക്കുന്നുണ്ടായിരിക്കും ..മമ്മ കഴിച്ചിട്ട് കിടന്നുറങ്ങും ..ഞാനാണേൽ പതിനൊന്നാകാതെ

💬 Comments

View all comments