Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
ഏല്പിച്ചിട്ട് പോയതെല്ലേ .."' അവളൊന്നവനെ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല . ഉണ്ണിയെഴുന്നേറ്റ് ടിവി ഓഫാക്കി അവളുടെ കൈ പിടിച്ചു . ഷേർളി ബലം പ്രയോഗിച്ചു അവിടെത്തന്നെ ഇരുന്നു . ഉണ്ണി വീണ്ടും അവളെ കൈകളിൽ വാരിയെടുത്തോണ്ട് അവളുടെ മുറിയിലേക്ക് നടന്നു .
മുറിയിലെത്തി അവളെ ബെഡിൽ കിടത്തിയതിനു ശേഷം ഉണ്ണി ഇറങ്ങിപ്പോയി , പെട്ടന്ന് തന്നെ അവൻ മടങ്ങി വന്നു . അവന്റെ കയ്യിൽ ബെഡ്ഷീറ്റും തലയിണയും ഉണ്ടായിരുന്നു . അവനത് തറയിൽ വിരിച്ചിട്ട് , തലയിണ മടക്കി തലവെച്ച് , ചെരിഞ്ഞു കിടന്നവളെ നോക്കി
"'ഞാനിന്നിവിടാ കെടക്കുന്നെ ... ദേഷ്യത്തിന് മമ്മക്കെന്റെ തലയടിച്ചു പൊട്ടിക്കണോന്നുണ്ടേൽ അവിടം വരെ വരണ്ടല്ലോ .""' ഷേർളി അവനു നേരെ ക്രൂദ്ധയായി നോക്കി .
""' നോക്കി പേടിപ്പിക്കുന്നോ ..ഉണ്ടക്കണ്ണീ ... കണ്ണ് കുത്തിപ്പൊട്ടിച്ചെടുക്കും ഞാൻ പറഞ്ഞേക്കാം .. ഭീകരനാ ഞാൻ ..കൊടും ഭീകരൻ .. പേര് ഉണ്ണി "" ഷേർളിക്കത് കേട്ടപ്പോൾ ചിരിപൊട്ടിപ്പോയി .
അവൾ ചിരിയടക്കിക്കൊണ്ട് ജനാലയുടെ നേരെ തിരിഞ്ഞു കിടന്നു
"' പേരിൽ കാര്യമൊന്നുമില്ല .ഇടഞ്ഞാൽ ഞാൻ പെശകാ പെണ്ണെ ... ദേ ഇങ്ങോട്ട് നോക്കിക്കേ ഇത് കണ്ടോ "''
ഷേർളി അവനെന്താണ് കാണിക്കുന്നതാണെന്നറിയാനായി തിരിഞ്ഞു നോക്കി .
ഉണ്ണി അവളെ നോക്കി നാക്കിൽ വിരൽ വെച്ചിട്ട് വിരലുകൾ ക്രോസ്സ് ചെയ്തു കാണിച്ചിട്ട് "'കൂട്ട് വെട്ടും ഞാൻ ..പിന്നെ മിണ്ടൂല്ല "' അവൻ മുഖം വീർപ്പിച്ചു കാണിച്ചു . ഷേർളി സൈഡിൽ കിടന്നിരുന്ന തലയിണ എടുത്തവന് നേരെ എറിഞ്ഞു
"'ങാ .. ഒരു തലയിണ കൂടി വേണായിരുന്നു
💬 Comments
View all comments