Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
ശെരിയാകില്ലന്നെ ..രാവിലെ മൂതൽ പട്ടിണിയാ .. അജു വിളിക്കുമ്പോ ...നീയെന്റെ മമ്മയെ പട്ടിണിയിട്ടോടാന്നു ചോദിക്കില്ലേ ..അതുകൊണ്ടല്ലേ പേടിപ്പിച്ചേ ..സാരമില്ല കേട്ടോ "' അജയ് കുനിഞ്ഞവളുടെ നെറുകയിൽ ഉമ്മ വെച്ചു . എന്നിട്ട് കിച്ചണിലേക്ക് പോയി ഒരു കപ്പും കുപ്പിയിൽ വെള്ളവും കൊണ്ട് വന്നവളുടെ കൈ പിടിച്ചു കപ്പിലേക്ക് കഴുകിച്ചു .
"'ഇപ്പൊ വരാട്ടോ .."" ഉണ്ണി കിച്ചണിലേക്ക് പോയി . രണ്ടു ഗ്ലാസ് ചായയുമായി അവൻ അഞ്ചു മിനുട്ടിനുള്ളിൽ തിരികെ വന്നവൾക്ക് കൊടുത്തു . ഷേർളിയാ ചായ വാങ്ങിച്ചു
"" ചായ കുടിച്ചിട്ട് മമ്മ കിടന്നോ .."' ഉണ്ണി അവളുട കാൽ എടുത്തുകൊണ്ട് വന്ന് , ഷേർളിയുടെ മുന്നിൽ മുട്ടുകുറ്റിയിരുന്നവളുട കാലെടുത്തു മടിയിലേക്ക് വച്ചു . നൈറ്റി പൊക്കി അവളുടെ ഇടത്തെ കാലിൽ വെപ്പുകാൽ വെച്ചു , സ്ട്രാപ്പിട്ടു മുറുക്കി എഴുന്നേറ്റു ,ചായയും മൊത്തി സോഫയിലിരുന്നു ടീവിയിലേക്ക് നോക്കി .
ഇടക്കവൻ പാളി നോക്കിയപ്പോൾ ഷേർളി ചായ കുടിച്ചു കഴിഞ്ഞു ഗ്ലാസും വെച്ചുകൊണ്ടിരിക്കയാണ് .
"'മമ്മ കിടക്കുന്നില്ലേ ?'''
അവളൊന്നും മിണ്ടിയില്ല
"" ഞാൻ കൈ പിടിക്കണോ ?''' അതിനും മറുപടിയൊന്നുമുണ്ടായില്ല
ഉണ്ണി അവളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങിയിട്ട് , അവളുടെ മുന്നിൽ മുട്ടുകുത്തിയിട്ട് , അവളുടെ കരം കൊണ്ട് തന്റെ കവിളിൽ ആഞ്ഞടിച്ചു .
"' ഇങ്ങനെ മിണ്ടാതിരിക്കുന്നതീ ഭേദം അടിക്കുന്നതാ .. അതിനുള്ള ദേഷ്യം ഉണ്ടെന്ന് അറിയാം . നിസഹായത കൊണ്ടാവും എന്നെ സഹിക്കുന്നെ അല്ലെ .. മമ്മ പറഞ്ഞോ ..ഞാൻ പൊക്കോളാം .. പക്ഷെ അജു വന്നു കഴിഞ്ഞു , എന്നെ
💬 Comments
View all comments