Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]
പത്രം അവിടെയിട്ടിട്ട് അകത്തേക്ക് പോയി. ഉണ്ണി കട്ടനും കുടിച്ചു കൊണ്ട് ഹെഡിംഗ് ഓടിച്ചു നോക്കി അവന്റെ മുറിയിൽ പോയി പ്രഭാതകൃത്യങ്ങൾ ഒക്കെ നടത്തി വന്നു. ഷേർളി അവളുടെ മുറിയിൽ തന്നെയാണ്.
""" മമ്മാ ...രാവിലെ എന്താ ബ്രെക്ക്ഫാസ്റ്റിന് ?"""
അവളൊന്നും മിണ്ടിയില്ല.
ഉണ്ണി ഒരു മിനുട്ട് അവിടെ നിന്നിട്ട് കിച്ചനിലേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞവൻ തിരികെ വന്നപ്പോൾ കയ്യിലെ പ്ളേറ്റിൽ കപ്പയുണ്ടായുണ്ടായിരുന്നു.
"" എനിക്ക് വേണ്ട"" അവൻ വന്നതെ അവൾ പറഞ്ഞു
"" ഇന്നലത്തെ പോലെ ഞാൻ കുത്തികേറ്റും പറഞ്ഞേക്കാം.""
"" എനിക്ക് കാലില്ലാഞ്ഞിട്ടല്ലേ നിന്റെയൊക്കെ ഉപദ്രവം സഹിക്കുന്നെ..."" ഷേർളിക്ക് കണ്ണ് നിറഞ്ഞു വന്നു. ഉണ്ണിയവളെ ഒരു നിമിഷം നോക്കി നിന്നു. എന്നിട്ടവളുടെ നൈറ്റി അല്പം മേലേക്ക് കയറ്റി ,വെപ്പുകാൽ അഴിച്ചു മാറ്റാൻ തുടങ്ങി.
"" വിടടാ പട്ടീ... നീ എന്നതാ കാണിക്കാൻ പോകുന്നേ? വിടടാ "" ഷേർളി കാൽ മാറ്റാൻ തുടങ്ങിയെങ്കിലും ഉണ്ണി ബലമായി അഴിച്ചു. എന്നിട്ടവളെ വാരിയെടുത്തു കൊണ്ട് പുറത്തേക്ക് പോയി ,അടുക്കളയുടെ പുറകിലുള്ള ചെറിയ വരാന്തയിൽ ഉണ്ടായിരുന്ന ചെയറിൽ ഇരുത്തി.
"" ഞാൻ പറയാതെ അവിടുന്ന് അനങ്ങി പോകരുത്" ഉണ്ണി പറഞ്ഞിട്ട് അടുക്കളത്തോട്ടത്തിൽ തലേന്ന് കൊണ്ട് വന്ന തൈകൾ ഒക്കെ നടാൻതുടങ്ങി.
തൈകളൊക്കെ നട്ടു കഴിഞ്ഞിട്ട് അവൻ സിമന്റ് എടുത്തുകൊണ്ടുവന്നു കോൺക്രീറ്റ് കൂട്ടുണ്ടാക്കി , പുറകിലെ മഴവെള്ളം സംഭരിയിലേക്ക് കയറുന്ന സ്റ്റെപ്പുകൾ ഇളക്കിയത് ഉറപ്പിക്കാൻ തുടങ്ങി . അത് കഴിഞ്ഞയുടൻ ഉണ്ണി ഷേർളി ഇരിക്കുന്ന വരാന്തയിൽ നിന്ന് അടുക്കളമുറ്റത്തേക്കുള്ള സ്റ്റെപ്പിന് ഇപ്പുറത്തായി കട്ടകൾ അടുക്കി
"' ഇത് ഞാൻ ചെയ്യതാൽ ഭംഗിയാകില്ല
💬 Comments
View all comments