Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]
ഇതാ കുഴപ്പം ... ആദ്യം മമ്മേടെ ചിന്താഗതി മാറ്റ് . എന്നിട്ട് എല്ലാവരും സഹതപിക്കുന്നു എന്ന് പറ . കാലില്ലാതെ ഒളിമ്പിക്സിൽ വരെ പങ്കെടുത്തവർ ഉണ്ട് . ഹിമാലയത്തിൽ കേറിയിട്ടുണ്ട് .. ഇവിടെ മമ്മക്കൊന്നും സംഭവിച്ചിട്ടില്ല . കാല് നഷ്ടപ്പെടുന്നതിനു മുൻപേ മാമ്മ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ജീവിക്കാദ്യം . മമ്മക്ക് ഈ വെപ്പുകാലുകൊണ്ട് തന്നെ ഓടിപ്പാഞ്ഞു നടക്കാം . ഒരു ക്രെച്ചസ് ഉണ്ടേൽ സ്കൂളിലും പോകാം ,..എന്തിന് വേണേൽ ഹിമാലയത്തിൽ വരെ കേറാം .അതിന് ആദ്യം പോസ്റ്റിവായി ചിന്തിക്കണം "'' ഉണ്ണി അവളോട് പറഞ്ഞു . അവൻ ടിവിയിലേക്ക് കണ്ണ് നട്ടാണ് സംസാരിച്ചത് . "''
"'"പോടാ ഒന്ന് ... ഹിമാലയത്തിൽ കേറാൻ പോകുന്നു ... നീ എന്തേലും പോയി വാങ്ങീട്ട് വാ "''
"' ഞാൻ പറഞ്ഞതിലെന്തെലും കുഴപ്പമുണ്ടോ ..ശെരിയല്ലേ ...ആരേലും വന്നാൽ മമ്മേടെ കോലം കാണണം .. കുളിയില്ല ജപമില്ല ...ഊളമ്പാറെന്ന് ചാടി പോന്നതാന്നെ ആദ്യം കാണുന്നോരോർക്കൂ ...ഈ തൊലിഞ്ഞ നൈറ്റീം കോലോം .. ആ മുടിയൊക്കെ ഒന്ന് ചീകിക്കെട്ടി വെക്ക് .. ഫോട്ടോയിലോക്കെ മമ്മയെന്തുയെന്തു സുന്ദരിയാ "'
"'ആ ..ഞാൻ ഊളമ്പാറെന്നു ചാടിപ്പോന്നത് തന്നാ .,.... നീപോയി ആഹാരം മേടിച്ചോണ്ട് വാ ..വിശക്കുന്നു . വിശന്നാൽ ശെരിക്കുമെനിക്ക് ഭ്രാന്ത് പിടിക്കും . "'ഷേർളി ചിരിച്ചോണ്ട് വീൽചെയർ ഉരുട്ടി , അതുകൊണ്ട് അവനെ ഇടിച്ചു .
""' നീ വാതില്‍ പൂട്ടി താക്കോലും കൊണ്ട് പൊക്കോ . ഞാനൊന്നു കുളിക്കാൻ കേറുവാ "'
"' ഓ .. ഞാൻ ചുമ്മാ പറഞ്ഞതാന്നെ
💬 Comments
View all comments