Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
വൗ ..ഇതെന്നതാ ഈ കാണുന്നെ ... അയ്യോ എന്റെ മമ്മ എന്തിയെ ? നിങ്ങൾ ഷേർളി മമ്മയുടെ അനിയത്തിയെ മകളോ ആണോ ? ങേ "'' സ്റ്റെപ്പുകളിറങ്ങി വന്ന ഉണ്ണി ഷേർളിയെ നോക്കി ചോദിച്ചു . അവളൊരു ഇറക്കമുള്ള വൈറ്റ് കളർ പാവാടയും കടും പച്ചക്കളർ ബനിയനുമായിരുന്നു ഇട്ടിരുന്നത് . നീണ്ട മുടി ചീകി വിടർത്തിയിട്ടിരിക്കുന്നു . ബനിയനുള്ളിൽ നിറഞ്ഞിരിക്കുന്ന മാറിടത്തിലേക്ക് കണ്ണുകൾ പാഞ്ഞപ്പോൾ ഉണ്ണിയവളുടെ മുഖത്തുനിന്ന് നോട്ടം മാറ്റി .
"'പോടാ ഒന്ന് ... വാ കഴിക്കാം .. വിശക്കുന്നുണ്ട് .,. കമ്പനിയില്ലാതെ നീ കഴിക്കില്ലെന്നോ .. എപ്പോ പിന്നെ മുകളിൽ ആരേലും ഉണ്ടോ ?''' ഷേർളി വീൽചെയർ ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് ഉരുട്ടി .
"'പോ ഒന്ന് മമ്മാ ..മുകളിലാരാ ഉള്ളെ ...അല്ലാ ... മമ്മയെങ്ങനെയറിഞ്ഞു ഞാൻ കഴിക്കുവാന്ന് "'
"' കപ്പബിരിയാണിയുടെ പൊതി തുറന്നിരിക്കുന്നു .ടച്ചിങ്സിന് കൊണ്ടുപോയതാണന്ന് മനസ്സിലായി . വാ കഴിക്കാം ""'
"'ഞാനൊരു പെഗ് കഴിച്ചോട്ടെ .. ഒരു സിപ് എടുത്താതെ ഉള്ളൂ .അപ്പോഴേക്കും മമ്മ വിളിച്ചു . "''
"' നീ ഇങ്ങോട്ടെടുത്തോണ്ടു പോരെ . ഇവിടെയിരുന്ന് കഴിച്ചോ "'
"'ഓക്കേ മമ്മാ .."' ഉണ്ണി വളരെ സന്തോഷത്തോടെ മുകളിലേക്ക് പോയി
"' മമ്മാ ..ബിയറുണ്ട് . ഒരെണ്ണം എടുക്കട്ടേ ? മമ്മ കഴിച്ചിട്ടുണ്ടൊ ?''
""" എന്റെ വീട്ടിൽ ആയിരുന്നപ്പോൾ ക്രിസ്തുമസിനും ഈസ്റ്ററിനുമൊക്കെ വല്ലപ്പോഴും പപ്പാടേം ചേട്ടായിമാരുടെമൊക്കെ കൂടെ കഴിച്ചിരുന്നു . ഇവിടെ വന്നപ്പോ അച്ച കഴിക്കില്ല , പക്ഷെ ഗൾഫിൽ പോയിട്ട് വന്നപ്പോൾ കഴിക്കാൻ തുടങ്ങി
💬 Comments
View all comments