Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]
"'ഹഹഹ ... നീയിപ്പോഴും മമ്മയെന്നാണോ വിളിക്കുന്നെ .. ഷേർളീന്നല്ലേ ?'''
"'ങേ ? "' ഉണ്ണി അവൻ ചോദിച്ചത് കേട്ടെങ്കിലും അവനെന്താണ് ഉദ്ദേശിച്ചതെന്നറിയാതെ തല പൊക്കി അജയ്ടെ മുഖത്തേക്ക് നോക്കി .അവിടെ കണ്ട ചിരി അവനെ വിസ്മയിപ്പിച്ചു .
"'എല്ലാമെനിക്കറിയാം ... മമ്മയുടെ മാറ്റം എങ്ങനെ ആണെന്ന് ... നീ നാട്ടിമ്പുറത്തു കാരനാ .. ഞാനീ പട്ടണത്തിൽ കിടന്നു വളർന്നവനും .കൂടാതെ ഹോസ്റ്റലിലും . എല്ലാ തരികിടയും എനിക്കറിയാം . ഞാൻ അന്ന് പോയപ്പോൾ എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്നും എനിക്ക് മനസ്സിലാകും ... നീ അത് കഴിക്ക് ..."' അജയ് അവനെ വിട്ടകന്ന് എതിരെ ഇരുന്നു ഒരു സിപ് എടുത്തു . ഉണ്ണിയും ഗ്ലാസ്സെടുത്തു സിപ് ചെയ്തിട്ട് അജയെ നോക്കിയെങ്കിലും ഇടയ്ക്കിടെ നോട്ടം മാറ്റികൊണ്ടിരുന്നു . അവനഭിമുഖീകരിക്കുന്ന പ്രയാസം അജയ്‌ക്ക് മനസ്സിലായി .
""' മമ്മയുടെയും അച്ചയുടെയും ജീവിതം എല്ലാവരെയും കൊതിപ്പിക്കുന്നതായിരുന്നു . ഒരിക്കൽ പോലും അവർ പിണങ്ങുന്നതോ വഴക്കടിക്കുന്നതോ ഒന്നും കണ്ടിട്ടില്ല . അതുകൊണ്ടാവാം അച്ച മരിച്ചപ്പോൾ മമ്മങ്ങനെ ആയിപോയത് . അവിടെ ...അവിടെയൊരു പകരക്കാരനാകാൻ എനിക്ക് പറ്റില്ലല്ലോ "" അജയ് ഉണ്ണിയെ നോക്കി . ഉണ്ണി അവൻ പറയുന്നതെന്താണെന്ന് ചെവിയോർത്തു .
"'നിന്നെ ഞാൻ വീട്ടിലേക്ക് കൂട്ടിയത് മമ്മക്ക് എന്തേലും ഒരു മാറ്റം ഉണ്ടായാൽ ആകട്ടെയെന്ന് കരുതിയാണ് . പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുള്ള കാര്യമാണ് ഡോക്ടറങ്കിൾ പറഞ്ഞത് . "'അജയ് ഒരു സിപ് കൂടി എടുത്തു .
"' നീ വന്നപ്പോൾ ഞാൻ എങ്ങോട്ടെങ്കിലും മാറിയാലോ എന്ന് ചിന്തിച്ചു . അപ്പോഴാണ് ഇതളിന്റെ പപ്പാ മരിച്ചത് . ഞാൻ അന്ന് പോകും വഴി ഡോക്ടറങ്കിളിനെ കണ്ടിരുന്നു . "''
ഉണ്ണി അവനെ നോക്കി .
"' വിളിച്ചപ്പോൾ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു . സ്റ്റെല്ലയാന്റിയും അവിടെയുണ്ടായിരുന്നു . അവരും ഡോക്ടറാണ് ..നിനക്കറിയാമല്ലോ . "'
"'ഹമ് ."''
"' സ്റെല്ലയാന്റിയാണ് എന്നോട് സംസാരിച്ചത് . ആന്റി എന്നോട് പറഞ്ഞ കാര്യങ്ങൾ വെച്ചു ഞാൻ ചെയ്‌തത് ശെരിയാണെന്നെനിക്ക് ബോധ്യമായി . അച്ച ഗൾഫിലായിരുന്നപ്പോൾ മമ്മയനുഭവിച്ച മാനസിക പിരിമുറുക്കങ്ങൾ ,
💬 Comments
View all comments