0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

ചെവിയോർത്തു .

"'നിന്നെ ഞാൻ വീട്ടിലേക്ക് കൂട്ടിയത് മമ്മക്ക് എന്തേലും ഒരു മാറ്റം ഉണ്ടായാൽ ആകട്ടെയെന്ന് കരുതിയാണ് . പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുള്ള കാര്യമാണ് ഡോക്ടറങ്കിൾ പറഞ്ഞത് . "'അജയ് ഒരു സിപ് കൂടി എടുത്തു .

"' നീ വന്നപ്പോൾ ഞാൻ എങ്ങോട്ടെങ്കിലും മാറിയാലോ എന്ന് ചിന്തിച്ചു . അപ്പോഴാണ് ഇതളിന്റെ പപ്പാ മരിച്ചത് . ഞാൻ അന്ന് പോകും വഴി ഡോക്ടറങ്കിളിനെ കണ്ടിരുന്നു . "''

ഉണ്ണി അവനെ നോക്കി .

"' വിളിച്ചപ്പോൾ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു . സ്റ്റെല്ലയാന്റിയും അവിടെയുണ്ടായിരുന്നു . അവരും ഡോക്ടറാണ് ..നിനക്കറിയാമല്ലോ . "'

"'ഹമ് ."''

"' സ്റെല്ലയാന്റിയാണ് എന്നോട് സംസാരിച്ചത് . ആന്റി എന്നോട് പറഞ്ഞ കാര്യങ്ങൾ വെച്ചു ഞാൻ ചെയ്‌തത് ശെരിയാണെന്നെനിക്ക് ബോധ്യമായി . അച്ച ഗൾഫിലായിരുന്നപ്പോൾ മമ്മയനുഭവിച്ച മാനസിക പിരിമുറുക്കങ്ങൾ , സ്വഭാവത്തിലെ വ്യതിയാനങ്ങൾ ഒക്കെ അവർ കണ്ടും കേട്ടുമറിഞ്ഞതാണ് . നിന്റെ വീട്ടിലേക്കുള്ള മാറ്റം , ഒരു പക്ഷെ അവിടെ സംഭവിക്കാൻ ഇടയുള്ളത് , ഒക്കെ അവരെന്നെ പറഞ്ഞു മനസ്സിലാക്കി . അതുകൊണ്ട് നീ വിഷമിക്കുകയൊന്നും വേണ്ട . എല്ലാം നല്ലതിനാണെന്ന് കരുതുന്നു ""

"'എടാ ... എടാ അജൂ ...ഞാൻ ...ഞാനാ ..ഞാനാ എല്ലാം ..മാമ്മ പാവമാ .. മമ്മയെക്കുറിച്ചു നീ മോശമായൊന്നും കരുതരുത് ."'' ഉണ്ണി വിക്കി .

"'ഹേയ് ... നീ പോടാ . എനിക്കെന്റെ മമ്മയാണ് വലുത് ..അതേയ് .. പോകാം .. നീ വാ ..മുഖം കഴുക് . ഇപ്പൊ തന്നെ ലേറ്റായി

💬 Comments

View all comments