Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]
ഷേർളി പെട്ടന്ന് ഊണ് വിളമ്പി . മൂന്നുപേരും ഡൈനിങ് ടേബിളിൽ ആയിരുന്നു ഇരുന്നത് . ഉണ്ണിയുടെ മുഖം മ്ലാനമായിരിക്കുന്നത് കണ്ട ഷേർളി അവന്റെ കാലിൽ തൊണ്ടിയിട്ട് എന്ത് പറ്റിയെന്നു ആഗ്യം കാണിച്ചു .
"' എന്നടാ ... വന്നപ്പോൾ മുതലേ ശ്രദ്ധിക്കുന്നതാ ... രണ്ടുപേർക്കും ഒരു മ്ലാനത .. ഇപ്പോൾ തുടങ്ങീതല്ല ..രാവിലെ മുതൽ എന്തോ കുശുകുശുപ്പ് രണ്ടാളും കൂടി ..എന്നാ ..എന്നാണെന്നു പറ "' ഷേർളി ഇരുവരെയും മാറിമാറിനോക്കി .
"'' എനിക്ക് ട്രാൻസ്ഫർ ... ബാംഗ്ലൂരിലേക്ക് "'
"'അതിനെന്നാ .. പോകണം .. ഉണ്ണിയുണ്ടല്ലോ ഇവിടെ . പുറത്തൊക്കെ ഒന്ന് പോയാലേ കാര്യവിവരവും ഒരു ലോകപരിചയവും ഒക്കെ ഉണ്ടാവൂ "' ഷേർളി അജയിയെ നോക്കി ചിരിച്ചു
"'ഉണ്ണിക്കും ഉണ്ട് ട്രാൻസ്ഫർ .. ചെന്നെയിലേക്കാ "'' അജയ് പറഞ്ഞിട്ട് മമ്മയെ സൂക്ഷിച്ചു നോക്കി .
അത് കേട്ടപ്പോൾ ഷേർളിയുടെ മുഖത്ത് രക്തമയം ഇല്ലായിരുന്നു . ഉണ്ണിയുടെ നോട്ടം കണ്ട പെട്ടന്ന് ഷേർളി സംയമനം വീണ്ടെടുത്തു .
"'അതിന് ..അതിനെന്നാ .. പോകണം ..രണ്ടാളും ..ഞാൻ ..ഞാനിവിടെ കഴിഞ്ഞോളാം . കോഴീം മുയലും ഒക്കെയുണ്ടല്ലോ കൂട്ടിന് "' അവൾ ഒരുരുള കൂടി വായിലേക്ക് വെച്ചിട്ട് പ്ളേറ്റും എടുത്ത് എഴുന്നേറ്റു .
"' മമ്മാ ... ഉണ്ണിക്ക് നാളെ കഴിഞ്ഞു ജോയിൻ ചെയ്യണം .. അവിടെ ചെന്നാൽ ഉടനെ പോരാൻ പറ്റില്ലല്ലോ . അതുകൊണ്ടിപ്പോ നാട്ടിലേക്ക് പോകണം . അവിടുന്ന് നാളെ തിരിച്ചാൽ അല്ലെ മറ്റന്നാൾ ചെന്നൈയിൽ എത്തൂ ... ഞാൻ ബാംഗ്ലൂർ ചെന്നിട്ട് ഒരു താമസസൗകര്യം ശെരിയാക്കി മമ്മയെയും കൊണ്ടുപോകാം "' മമ്മയത് കെട്ടില്ലായെന്നു തോന്നി . കിച്ചണിൽ പ്ളേറ്റ് വീണുടയുന്ന ശബ്ദം കേട്ട് അജയ് കണ്ണ് നിറച്ചുകൊണ്ട് ഉണ്ണിയെ നോക്കി . ഉണ്ണി കിച്ചനിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അജയ് അവന്റെ കൈ പിടിച്ചു .
"' വേണ്ട ..നീയിനി അങ്ങോട്ട് പോയാൽ .. വേണ്ട ..അതിനി ശെരിയാവില്ല .. നീ ഇപ്പൊ തന്നെ വിട്ടോ നാട്ടിലേക്ക് ."'
"''അജൂ ..ഞാൻ .. ഞാൻ മമ്മയെ ഒന്ന് കണ്ടോട്ടെടാ
💬 Comments
View all comments