Chapter Title : കാർമേഘം [കത്തനാർ]
കണ്ണുകൾ അടച്ചു.
കൈ നീട്ടി.
പ്രഗ്നൻസി ടെസ്റ്റ് എടുത്തു.
ഒരു നിമിഷം.
വെറും ഒരു നിമിഷം.
അവളുടെ കണ്ണുകൾ അതിലേക്ക് പതിഞ്ഞു.
പിന്നെ ഉടനെ മാറി.
മുഖത്ത് എന്തോ ഒരു വികാരം മിന്നിമറഞ്ഞു.
പക്ഷേ അത് ഭയമായിരുന്നോ?
ആശ്വാസമായിരുന്നോ?
ഞെട്ടലായിരുന്നോ?
അവൾ തന്നെയല്ലാതെ മറ്റാർക്കും മനസ്സിലാകില്ല.
അടുത്ത നിമിഷം അവൾ പെട്ടെന്ന് ഡ്രോയർ തുറന്ന് ടെസ്റ്റ് അകത്തേക്ക് തള്ളിയിട്ടു.
മീതെ കിടന്നിരുന്ന ടവലുകൾ വലിച്ചിട്ട് മറച്ചു.
ഡ്രോയർ അടച്ചു.
പെട്ടെന്ന് ബാത്ത്റൂമിലെ വായു മുഴുവൻ തീർന്നുപോയതുപോലെ അവൾക്ക് തോന്നി.
അവളുടെ ശ്വാസോച്വാസം വേഗത്തിലായിരുന്നു.
ഇല്ല.
ഇങ്ങനെ ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ല.
അച്ചുവിനെ കാണണം.
ഇപ്പോൾ തന്നെ.
ആ ചിന്ത വന്ന നിമിഷം അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
മുകളിൽ നിന്ന് താഴേക്കുള്ള പടികൾ അവൾ ഓടിയിറങ്ങി.
ആദ്യം അരവിന്ദിന്റെ മുറിയിലേക്ക്.
വാതിൽ തുറന്നുകിടക്കുകയായിരുന്നു.
അകത്ത് ആരുമില്ല.
കിടക്ക വൃത്തിയായി വിരിച്ചിട്ടുണ്ട്.
ജനൽ തുറന്നിരിക്കുന്നു.
പക്ഷേ അച്ചുവില്ല.
"അച്ചു..."
അറിയാതെ അവളുടെ ചുണ്ടുകളിൽ നിന്ന് പുറത്തുവന്നു.
മറുപടിയില്ല.
അവൾ വരാന്തയിലേക്ക് നടന്നു.
മുറ്റം ശൂന്യമായിരുന്നു.
മഴ കുറച്ചുനേരം മുമ്പ് നിന്നതിനാൽ നനഞ്ഞ മണ്ണിന്റെ മണം വായുവിൽ നിറഞ്ഞുനിന്നു.
കുളക്കരയിലേക്കും നോക്കി.
അവിടെയുമില്ല.
അസ്വസ്ഥത കൂടിക്കൊണ്ടിരുന്നു.
അപ്പൂപ്പൻ മുൻവരാന്തയിലെ മരക്കസേരയിൽ ഇരുന്നു പഴയ പത്രം നോക്കുകയായിരുന്നു.
"അപ്പൂപ്പാ... അച്ചുവിനെ കണ്ടോ?"
ശങ്കരനാരായണ മേനോൻ കണ്ണട മാറ്റി അവളെ നോക്കി.
"ഇല്ലല്ലോ പാറുക്കുട്ടീ. കുറച്ചുമുമ്പ് ഇവിടെ ഉണ്ടായിരുന്നു. പിന്നെ എവിടെയോ പോയി."
"എവിടെയെന്ന് പറഞ്ഞോ?"
"ഇല്ല."
ആ മറുപടി കേട്ടപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടിയതേയുള്ളൂ.
അവൾ അടുക്കള ഭാഗത്തേക്ക് പോയി.
💬 Comments
View all comments