0%

Chapter Title : കാർമേഘം [കത്തനാർ]

Author : കത്തനാർ Read All Parts 35.2K

അനുപമ അവിടെ മീനാക്ഷിയുമായി സംസാരിക്കുകയായിരുന്നു.

"അമ്മേ... അച്ചു എവിടെയാ?"

അനുപമ അവളെ സംശയത്തോടെ നോക്കി.

"എന്താ? രാവിലെ മുതൽ നീ അവനെ തിരഞ്ഞ് നടക്കുകയാണല്ലോ."

"അല്ല... എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ അച്ചുവിനോട് സംസാരിക്കാനുണ്ട്."

"പുറത്തുപോയിട്ടുണ്ട്."

"എവിടെ?"

"അറിയില്ല."

അത്രമാത്രം.

പക്ഷേ പാറുവിന്റെ മനസിന് സമാധാനമില്ലായിരുന്നു.

അവൾ വീണ്ടും വരാന്തയിലേക്ക് നടന്നു.

തറവാടിന്റെ കിഴക്കുഭാഗത്തേക്ക് കണ്ണുകൾ തിരിഞ്ഞു.

അപ്പോഴാണ് ഒരു ഓർമ്മ മിന്നിപ്പോയത്.

മഴ നിന്നതിനുശേഷം ജനലിലൂടെ നോക്കിയപ്പോൾ...

അതെ...

അച്ചുവിനെ ആ വഴിയിലൂടെ നടക്കുന്നത് കണ്ടിരുന്നു.

കിഴക്കേ പത്തായപ്പുരയിലേക്ക്.

ദേവു താമസിക്കുന്ന പത്തായപ്പുര.

പാറുവിന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായതുപോലെ തോന്നി.

അടുത്ത നിമിഷം അവൾ അതുവഴി നടന്നു തുടങ്ങി.

പത്തായപ്പുരയുടെ മുന്നിലെ പഴയ മാവിൻമരത്തിൽ നിന്ന് മഴവെള്ളം ഇപ്പോഴും തുള്ളികളായി വീഴുന്നുണ്ടായിരുന്നു.

അകത്ത് അരവിന്ദും ദേവുവും മാത്രമായിരുന്നു.

പഴയ മരജനൽ തുറന്നിട്ടിരുന്നു.

തണുത്ത കാറ്റ് അകത്തേക്ക് കടന്നുവന്നു.

"അപ്പോ ശരിക്കും നീ എം.എ. പഠിക്കാനാണോ പ്ലാൻ?"

അരവിന്ദ് ചോദിച്ചു.

ദേവു ചിരിച്ചു.

"പ്ലാൻ ഉണ്ടെന്നു വെച്ചാൽ മാത്രം മതിയോ?"

"എന്താ അങ്ങനെ പറഞ്ഞത്?"

"അതിന് പണം വേണം. വീട്ടിലെ സാഹചര്യം വേറെ."

"നിനക്ക് പഠിക്കണമെന്നുണ്ടെങ്കിൽ അതിനൊരു വഴി കണ്ടുപിടിക്കാം."

ദേവു അവനെ നോക്കി.

"എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നത് അത്ര എളുപ്പമല്ല അച്ചൂ."

ആ പേര് അവളുടെ വായിൽ നിന്ന് വരുമ്പോഴെല്ലാം അരവിന്ദിന്റെ ഉള്ളിൽ ഒരു പ്രത്യേക സന്തോഷം ജനിച്ചിരുന്നു.

മുൻപ് അവൾ അവനെ അകലം പാലിച്ചാണ് കണ്ടിരുന്നത്.

ഇപ്പോൾ അതില്ല.

സംഭാഷണത്തിനിടയിൽ അവൾ ചിരിക്കാറുണ്ട്.

തമാശ പറയാറുണ്ട്.

ചിലപ്പോൾ കണ്ണുകളിലേക്ക് നേരെ നോക്കാറുമുണ്ട്.

💬 Comments

View all comments