0%

Chapter Title : കാർമേഘം [കത്തനാർ]

Author : കത്തനാർ Read All Parts 35.6K

അവയെല്ലാം അരവിന്ദിന് പുതിയ അനുഭവങ്ങളായിരുന്നു.

"പിന്നെ നിന്റെ സ്വപ്നം എന്താ?"

അവൻ ചോദിച്ചു.

ദേവു കുറച്ചുനേരം ആലോചിച്ചു.

"അമ്മയെ ഇനി ജോലി ചെയ്യാൻ വിടരുത്."

അരവിന്ദിന്റെ പുഞ്ചിരി മെല്ലെ മാഞ്ഞു.

"അത്രയേ ഉള്ളോ?"

"അതിലധികം എന്ത് വേണം?"

"നിനക്കുവേണ്ടി മാത്രമായി എന്താവേണ്ടേ?"

അവൾ നിശ്ശബ്ദമായി.

പിന്നെ മെല്ലെ പറഞ്ഞു.

"ഒരിടത്ത് എങ്കിലും എന്റേതെന്ന് പറയാൻ ഒരു ജീവിതം."

ആ വാക്കുകൾ കേട്ടപ്പോൾ അരവിന്ദിന്റെ നെഞ്ചിൽ എന്തോ മുറുകി.

എത്ര ലളിതമായ ആഗ്രഹം.

പക്ഷേ എത്ര വലിയ വേദന ഒളിപ്പിച്ചിരിക്കുന്നു അതിനുള്ളിൽ.

"നിനക്കത് കിട്ടും."

ദേവു അവനെ നോക്കി.

"എങ്ങനെ ഉറപ്പിച്ച് പറയുന്നു?"

"കാരണം എനിക്കങ്ങനെ തോന്നുന്നു."

ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല.

പുറത്ത് വീണ്ടും ചെറിയ മഴ തുടങ്ങിയിരുന്നു. മഴക്കാലം തീരാറായിരുന്നു.

ജനലിലൂടെ വന്ന കാറ്റ് മേശപ്പുറത്തുണ്ടായിരുന്ന പേപ്പറുകൾ പറത്തി.

ദേവു അവ പിടിക്കാൻ മുന്നോട്ടാഞ്ഞു.

അതേ സമയം അരവിന്ദും കൈ നീട്ടി.

രണ്ടുപേരുടെയും വിരലുകൾ ഒരേസമയം ഒരേ പേപ്പറിൽ സ്പർശിച്ചു. അവ കെട്ടിപ്പുണർന്നു.

രണ്ടുപേരും നിശ്ചലമായി.

കൈ പിൻവലിക്കേണ്ടതായിരുന്നു.

പക്ഷേ ആരും ഉടനെ പിൻവലിച്ചില്ല.

ദേവുവിന്റെ ഹൃദയം വേഗത്തിൽ മിടിച്ചു.

അരവിന്ദിന്റെ ശ്വാസവും അങ്ങനെതന്നെ.

അവൾ തല ഉയർത്തി.

അവൻ അവളെത്തന്നെ നോക്കുകയായിരുന്നു.

ആ കണ്ണുകളിൽ എന്താണെന്ന് അവൾക്ക് മനസ്സിലായി.

വളരെ നാളായി മനസ്സിലായിരുന്നു.

പക്ഷേ ഇന്ന് അത് പറയാതെ തന്നെ വ്യക്തമായി.

അരവിന്ദ് എന്തോ പറയാൻ ശ്രമിച്ചു.

ദേവുവിന്റെ മുഖം ചുവന്നു.

ഒരു നിമിഷം അവളും ആ നോട്ടത്തിൽ തന്നെ കുടുങ്ങി.

അവൻ അവളെ വലിച്ചു തന്റെ നെഞ്ചത്തേക്ക് ഇട്ടു. അവളുടെ കണ്ണുകളിൽ

💬 Comments

View all comments