Chapter Title : മഴമേഘ പ്രാവുകൾ [DEXTER]
ചെന്നു…..
ഏതാണ്ട് 8 മണിയായി…..
ആലിയ ഇത്ത അടുക്കളയിൽ നിന്നും ഇഡ്ഡലിയും സാമ്പാറും എടുത്തു റെബിൽവെച്ചു. അമീറ ചായ എടുത്തുകൊണ്ട് എന്റെ നേരെ പത്രം വായിക്കുന്ന CI അംജദിന് കൊടുത്തു…
“ഡീ ചോദിച്ചോ… ഞാൻ അമീറയോട് കണ്ണിറുക്കി….”
വെയിറ്റ് ചെയ്യാൻ വേണ്ടി അവൾ എന്നോട് കണ്ണും കയ്യും കൂട്ടി ആംഗ്യം കാണിച്ചു….
ആലിയ ഇത്ത ആ സമയം ഉപ്പനോട് ചോദിച്ചു, “ഉപ്പാ ഇവർക്കു 2000 രൂപ വേണമെന്ന്….”
“ഉം ……എന്തിനാ ഇപ്പൊ ?”
“അത് ……അടുത്ത മാസം രണ്ടാൾക്കും ഇവരുടെ ക്ലാസ്സിൽ നിന്നും കൊടൈക്കനാൽ ടൂർ പോകാൻ ആണത്രേ.”
“അഹ് അലമാരയിലുണ്ട് എടുത്തു കൊടുത്തോ….. ഉപ്പ എന്റെയോ അമീറയുടെയോ മുഖത്തേക്ക് നോക്കാതെ ചായ കുടിച്ചുകൊണ്ട് പറഞ്ഞു….”
ആലിയ ഇത്ത, ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് അലമാരയിൽ നിന്നും കാശെടുത്ത് അമീറക്ക് കൊടുത്തു.
ഇഡലി കഴിച്ചുകൊണ്ട് ഞാനും അമീറയും സൈക്കിൾ എടുത്തുകൊണ്ട് ഞങ്ങളുടെ സ്‌കൂളിലേക്ക് ചെന്നു. വഴിയിൽ വെച്ച് ഫ്രണ്ട്‌സ് എല്ലാരും സൈക്കിൾ തന്നെ ഒപ്പം ഉണ്ടാകും ഒരു മൂന്ന് കിലോമീറ്റർ അത്രയേ ഉള്ളു….
അമീറ ക്ലാസ്സിലെ പഠിപ്പിയാണ്, എനിക്കത്ര ബുദ്ധിയില്ലത്തത് കൊണ്ട് മണ്ടന്മാരുടെ സെറ്റിലാണ് ഞാൻ എപ്പോഴും. വൈകീട്ട് ക്ലാസ് കഴിഞ്ഞു സൈക്കിൾ ഉരുട്ടി നടന്നു വരുമ്പോ ഞാൻ അവളോട് ചോദിച്ചു.
“നീ ശെരിക്കും കണ്ടതാണോ ഇന്നലെ….”
“എത്ര പ്രാവശ്യം പറയണം കണ്ടു! എന്ന്….”
അവൾ കണ്ട കാര്യം രണ്ടു വര്ഷമായിട്ട് ഞാൻ അവളോട് എങ്ങനെ പറയണം എന്ന് ആലോചിക്കുന്ന ഒരു കാര്യമാണെകിലും ഞാനത് അറിയാത്ത ഭാവത്തിൽ തന്നെയാണ് വീണ്ടുമത് ചോദിച്ചത്, എനിക്ക് വേണ്ടി വീണ്ടുമവളത് പറയുമ്പോളുള്ള അവളുടെ
💬 Comments
View all comments