0%

Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]

Author : Spulber Read All Parts 175.8K

എതിർപ്പുമായി രംഗത്ത് വന്നു.. മുഴുവൻ സ്വത്തും അമ്മാവൻ ഒറ്റക്ക് നശിപ്പിച്ചെന്നും ഇതിൽ പകുതിയെങ്കിലും തന്റമ്മക്ക് വേണമെന്നുമാണ് അവന്റെ ആവശ്യം..നമ്പൂരിക്കത് സ്വീകര്യമായില്ല.. പെങ്ങൾക്കും മകനും ഒരു ചില്ലിക്കാശ് തരില്ല എന്നാണ് നമ്പൂരിയുടെ പിടിവാശി..എന്നാൽ ഇത് വിൽക്കുന്നത് തനിക്കൊന്ന് കാണണം എന്നാണ് അനന്തിരവന്റെ വെല്ല് വിളി..തന്റമ്മ ഒപ്പിടാതെ അത് വിൽക്കാനാവില്ലെന്ന് അവന് നല്ലോണമറിയാം..നമ്പൂരി ഭീഷണിയിലും അനുനയത്തിലും സഹോദരിയോട് ഒപ്പിടാൻ പറഞ്ഞെങ്കിലും അനന്തരവൻ സമ്മതിക്കുന്നില്ല..

ആ വിവരം നമ്പൂരി രാജനെ അറിയിച്ചു.. രാജൻ അമ്മയേയും.. ഇത്തരം കേസുകളൊക്കെ കൈകാര്യം ചെയ്ത് പരിചയമുള്ള അവരെ സംബന്ധിച്ച് അനന്തിരവൻ ചെക്കൻ ഒരു വെല്ലുവിളിയേ അല്ല.. അവനെ കാണേണ്ട രീതിയിൽ ഒന്ന് കാണാനാണ് ലളിത രാജന് കൊടുത്ത ഓർഡർ.. രാജൻ കാണുകയും ചെയ്തു.. അനന്തിരവൻ അടുത്തില്ല.. അങ്ങിനെയാണ് അവനെ പൊക്കാൻ ലളിത ഓർഡറിടുന്നത്.. രാജൻ അവനെ പൊക്കി വീടിനടുത്തുളള ഔട്ട്ഹൗസിൽ കൊണ്ട് വന്ന് പൂട്ടിയിട്ടു..

അവന്റെ പേര് അനന്തൻ നമ്പൂതിരി..ഇരുപത്താറ് വയസ് പ്രായം.. ചുവന്ന് തുടുത്ത ഒരു നമ്പൂരിച്ചെക്കൻ.. നല്ല ധൈര്യശാലിയും കായബലമുള്ളവനും.. രാജന്റെ ഭീഷണിക്കൊന്നും അവൻ വഴങ്ങിയിട്ടില്ല..തന്റമ്മക്ക് പകുതി ഷെയർ വേണമെന്ന ഉറച്ച തീരുമാനത്തിലാണവൻ..

“എന്താ രാജാ… ആ നമ്പൂരിച്ചെക്കൻ എന്ത് പറയുന്നു… ?”..

വൈകിട്ട് വീട്ടിൽ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ ലളിത മകനോട് ചോദിച്ചു..

“ ചെക്കൻ അടുക്കുന്നില്ലമ്മേ… ഒരു കണക്കിന് നോക്കിയാ അവൻ പറയുന്നതിലും ന്യായമുണ്ട്… അവന്റമ്മക്ക് കൂടി അവകാശപ്പെട്ടതാ ആ നമ്പൂരി ഒറ്റക്ക് വിഴുങ്ങാൻ നോക്കുന്നത്… “..

“ അത് നമ്മുടെ വിഷയമാണോ രാജാ… ?.. അതവരുടെ കുടുംബകാര്യം… നമ്മൾ ചെയ്യേണ്ടത് ആ ചെക്കനെ എങ്ങനേലും സമ്മതിപ്പിക്കുക എന്നതാണ്…”..

“ഇനി

💬 Comments

View all comments