Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
അതിന് വേറെ ആളെ നോക്കണം… വേറൊരവകാശിയുള്ള ആ സ്ഥലം അമ്മാവനെ മാത്രം വെച്ച് നിങ്ങൾ വാങ്ങുന്നത് എനിക്കൊന്ന് കാണണം… “..
ലളിത വെട്ടിലായത് പോലെയായി.. അവൻ പറയുന്നത് മുഴുവൻ ന്യായമാണെന്ന് അവൾക്കറിയാം..ആ നമ്പൂരിയാണ് ചതിയൻ.. ശരിക്കും ആ സ്വത്തിന്റെ പകുതി അവകാശം ഇവന്റമ്മക്കാണ്.. പക്ഷേ അത് കൊടുക്കേണ്ടത് ആ നമ്പൂരിയാണ്.. അയാളതിന് തയ്യാറല്ല..അത് കൊടുക്കാതെ ഇവൻ സമ്മതിക്കുകയുമില്ല.. തന്റെ അഡ്വാൻസ് തുക നഷ്ടപ്പെട്ടോ എന്നൊരു പേടി ലളിതക്കുണ്ടായി.. നല്ലൊരു തുക അഡ്വാൻസായി കൊടുത്തിട്ടുണ്ട്..അതാ ധൂർത്തൻ നമ്പൂരി ചെലവാക്കിക്കാണും.
അത് തിരിച്ച് തരാൻ അയാൾക്കിനി കഴിയില്ല..
“ ഞാൻ പൊയ്ക്കേട്ടേ മാഡം… എന്നെ നിങ്ങളിവിടെ പിടിച്ച് വെച്ചിട്ട് യാതൊരു കാര്യവുമില്ല… നിങ്ങൾ അമ്മാവനോട് സംസാരിച്ച് ഒരു തീരുമാനമുണ്ടാക്കൂ…”..
അതാണ് വഴിയെന്ന് ലളിതക്കുമറിയാം.. ഭീഷണിപ്പെടുത്തിയും ആ ശപ്പൻ നമ്പൂരിയെക്കൊണ്ട് സമ്മതിപ്പിക്കണം.. അല്ലാതെ ഇവനാ സ്ഥലം വിൽക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പാണ്..ധൈര്യശാലിയും ചങ്കൂറ്റമുള്ളവനുമാണിവൻ.. അവനെ പൂട്ടിയിട്ടിട്ടും ഭീഷണിപ്പെടുത്തിയിട്ടും യാതൊരു ഭയവും ഇവനില്ല.. പക്ഷേ.. ഇവനെ അങ്ങിനെയങ്ങ് പറഞ്ഞയക്കാൻ പറ്റോ… ഇല്ല.. ഇവനിവിടെ നിൽക്കട്ടെ.. കാര്യമുണ്ട്.
“ശരി… ഞാൻ നിന്റമ്മാവനോട് സംസാരിക്കാം… പക്ഷേ തൽക്കാലം നീ ഇവിടെ നിൽക്ക്… കാര്യം നടന്നതിന് ശേഷം വിടാം…”..
“ഞാനിവിടെ നിന്നാലും പുറത്തിറങ്ങിയാലും എന്റെ തീരുമാനത്തിൽ മാറ്റമില്ല.. നിങ്ങൾക്ക് കാര്യം നടക്കണേൽ അമ്മാവനെ പറഞ്ഞ് സമ്മതിപ്പിക്കുക…”..
“നീയൊന്ന് അടങ്ങെടാ ചെക്കാ… ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ…”..
അവന്റെയാ തന്റേടം ലളിതക്ക് പിടിച്ചില്ല..
“നിങ്ങൾ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്… ഞാൻ പോലീസിൽ പരാതിപ്പെട്ടാൽ നിങ്ങള് കുടുങ്ങും… “..
“ഓഹോ… നിയമമൊക്കെ അറിയാലോ നമ്പൂരിക്ക്… “..
“ഉം… എനിക്കാവശ്യത്തിനുള്ള അറിവൊക്കെയുണ്ട്…”..
“എല്ലാറ്റിനെകുറിച്ചും അറിവുണ്ടോ…
💬 Comments
View all comments