0%

Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]

Author : Spulber Read All Parts 163.7K

എന്താണെന്ന് പോലും സുനിതക്കറിയില്ല..

പക്ഷേ ഒന്നുണ്ട്.. വിഭവസമൃദ്ധമായ ഭക്ഷണവും തനിക്ക് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള ഡ്രസുകളും തനിക്ക് യഥേഷ്ടമുണ്ട്.. ഒരലമാര നിറച്ചും മേക്കപ്പ് സാധനങ്ങളുണ്ട്..അതൊന്നും ഉപയോഗിക്കാൻ പോലും തനിക്കറിയില്ലാന്ന് മാത്രം.. ചില പാർട്ടികൾക്കൊക്കെ അമ്മയും മോനും തന്നെ കൊണ്ട് പോയിട്ടുണ്ട്.. അന്ന് ഒരു പെൺകുട്ടി വന്നാണ് തന്നെ മേക്കപ്പിട്ട് ഒരുക്കിയത്.. അവൾ അമ്മായമ്മയുടെ സ്ഥിരം മേക്കപ്പ് ആർട്ടിസ്റ്റാണെന്നാണ് അവൾ പറഞ്ഞത്.. പിന്നെ വല്ലപ്പോഴുമൊക്കെ സ്വന്തമായി മേക്കപ്പിടും..എല്ലാം കൊണ്ടും ആഡംബര ജീവിതമായിരുന്നു സുനിതക്ക്..

പക്ഷേ.. ഒരു തരം ഭയമാണ് സുനിതക്കാ വീട്ടിലുണ്ടായത്.. ചിരിക്കാത്ത രണ്ട് മുഖങ്ങൾ കാണുന്നത് തന്നെ അവൾക്ക് പേടിയാണ്..ആകെയുള്ള സമാധാനം അവർ കൂടുതൽ സമയവും പുറത്തായിരിക്കും എന്നതാണ്..ഉച്ചവരെ വീട്ടുജോലികൾ ചെയ്യാൻ ഒരു സ്ത്രീ വരും..അമ്പത് വയസുള്ള ലീല..ശരിക്കും അവരാണ് സുനിതക്ക് ആകെയുള്ളൊരു കൂട്ട്.. അമ്മയുടെയും മകന്റെയും ചരിത്രമൊക്കെ അവരാണ് സുനിതയോട് പറഞ്ഞത്.. രാജന്റെ ആദ്യഭാര്യ പിണങ്ങിപ്പോകാനുള്ള കാരണവും അവരാണ് പറഞ്ഞത്..നല്ല പണക്കാരിയാണെങ്കിലും സൽസ്വഭാവിയായൊരു പെൺകുട്ടിയായിരുന്നു രാജന്റെ ആദ്യഭാര്യ ഷീബ.. കുത്തുവാക്കുകൾ സഹിച്ച് അവൾ കുറേ കാലം പിടിച്ച നിന്നെങ്കിലും രാജന്റെ ക്രൂരതകൾ സഹിക്കവയ്യാതെയാണ് അവൾ പോയത്..

പക്ഷേ, സുനിതക്കങ്ങിനെ പോകാനാവില്ലായിരുന്നു.. ഇവിടെ കുത്തുവാക്കുണ്ടെങ്കിലും പട്ടിണിയില്ല എന്നത് അവളെ സംബന്ധിച്ച് വലിയ കാര്യം തന്നെയായിരുന്നു.. ജീവൻ പോകുന്നത് വരെ ഇവിടെ പിടിച്ച് നിൽക്കാൻ തന്നെയാണ് അവളുടെ തീരുമാനം..

✍️✍️✍️… “ അവര് തീരുമാനമെന്തേലും പറഞ്ഞോ രാജാ…?”..

രാവിലെ പ്രാതൽ കഴിക്കാനായി ഇരുന്ന ലളിത മകനോട് ചോദിച്ചു..

“ഇല്ലമ്മേ… രണ്ട് ദിവസം കഴിയട്ടേന്നാണ് ആ ബ്രോക്കർ പറഞ്ഞത്…”..

“ഉം..കടം കേറി മുടിഞ്ഞിട്ടും അവർക്കത് വിൽക്കാറായില്ലേ രാജാ…?”..

“വിൽക്കുമമ്മേ…

💬 Comments

View all comments