0%

Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]

Author : Spulber Read All Parts 163.7K

നമ്മളത് വാങ്ങുകയും ചെയ്യും… “..

അമ്മയും മകനും കൂടി ഏതോ വസ്തു വാങ്ങുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയാണെന്ന് സുനിതക്ക് മനസിലായി.. അവൾ പ്രാതലിനുള്ളത് ടേബിളിൽ നിരത്തുകയാണ്..

“ഉം… വാങ്ങണം… നമ്മളേ അത് വാങ്ങൂ… അല്ലാതെ റൊക്കം പൈസ കൊടുത്ത് ആ വസ്തു വാങ്ങാൻ വേറാർക്ക് കഴിയും… ?”..

ലളിത അഹങ്കാരത്തോടെ പറഞ്ഞ് സുനിതയെ ഒന്ന് നോക്കി..

“അമ്മക്കതിഷ്ടപ്പെട്ടല്ലോ… അത് കൊണ്ട് അവർ വിൽക്കില്ലെങ്കിലും ഞാനത് അമ്മയുടെ പേരിൽ വാങ്ങിത്തരും… ആ നമ്പൂരിയുടെ ഒരനന്തിരവനുണ്ട്… അവനാ ഇപ്പോ അത് വിൽക്കുന്നതിന് എതിര് നിൽക്കുന്നത്… “..

“ഉം… നീ അവനെപ്പോയൊന്ന് കാണ്… കാണേണ്ട രീതിയിൽ… “..

വ്യക്തമായ മുന്നറിയിപ്പ് ലളിതയുടെ വാക്കുകളിലുണ്ടായിരുന്നു..

“എന്താടീ…ഉപ്പ് തീർന്നോ ഈ വീട്ടിൽ…?”..

രാജൻ സുനിതയെ നോക്കി മുരണ്ടു.. അവൾക്കൊന്നും മനസിലായില്ല..

“ഉപ്പ് നോക്കാതെയാണോടീ കറി വിളമ്പുന്നത്…?”..

ലളിതയും അവളെ തുറിച്ച് നോക്കി..

“ അത്… അമ്മേ… ലീലേച്ചിയാ ഉണ്ടാക്കിയത്…”..

“ ആരായാലും കൊള്ളാം… ഉപ്പുണ്ടോന്ന് നോക്കിയിട്ട് വേണം കറി വിളമ്പാൻ… പോയി കുറച്ച് ഉപ്പെടുത്തിട്ട് വാ…”..

ലളിതയുടെ കൽപന കേട്ട് സുനിത വേഗം ഉപ്പെടുത്തിട്ട് വന്നു..

“നീ എന്താടീ മച്ചിയാണോ… ?..നാലഞ്ച് മാസമായല്ലോ എഴുന്നളളിച്ചോണ്ട് വന്നിട്ട്… ?.. പെറാൻ വയ്യേ നിനക്ക്…?”..

ലളിത സുനിതക്ക് നേരെ ചാടി…

“ അത്… അമ്മേ… ഞാൻ…എനിക്ക്…”..

എന്താണ് പറയേണ്ടതെന്ന് സുനിതക്കറിയില്ല..

“എന്താ രാജാ… രാത്രി നീ ഇവളെ താരാട്ട് പാടി ഉറക്കുകയാണോ ചെയ്യുന്നത്..?”..

ലളിത മകനോടും കയർത്തു..

“ ഞാൻ ശ്രമിക്കുന്നുണ്ടമ്മേ…”..

മകൻ അമ്മയോട് പറഞ്ഞു..

“അങ്ങനെ വെറുതെ ശ്രമിച്ചാ പോര… ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കണം…

💬 Comments

View all comments