Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
ചെറുതല്ല.. അമ്മയുടെ പെരുമാറ്റമാണ് അവളെ സന്തോഷിപ്പിച്ചത്.. വളരെ സ്നേഹത്തോടെയായിരുന്നു ലളിതയുടെ സംസാരവും പെരുമാറ്റവും.. ഈ സ്ത്രീക്ക് ഇങ്ങിനെയും പെരുമാറാനറിയുമോന്ന് അവളെ അൽഭുതപ്പെടുത്തി..അമ്മ ചിരിക്കുമ്പോഴൊക്കെ എന്തൊരു സൗന്ദര്യമാണ് അമ്മക്കെന്നും അവൾ കണ്ടെത്തി.. ഇത്ര മനോഹരമായി ചിരിക്കാനറിഞ്ഞിട്ടും എന്തിനാണിവർ ഇത്ര ഗൗരവത്തിൽ നടന്നതെന്ന് അവൾക്ക് മനസിലായില്ല..
സുനിത അമ്മയേയും കൊണ്ട് അടുക്കളയിലേക്ക് പോയി.. ഒരു ട്രേയിൽ ഒരു ഗ്ലാസ് ചായ മാത്രം വെച്ച് പുതപ്പെണ്ണിനെ കൊണ്ടുവരും പോലും അവൾ ഹാളിലേക്ക് ലളിതയെ കൊണ്ടുവന്നു… അനന്തൻ അന്തം വിട്ടിരിക്കുകയാണ്..ഇങ്ങിനെ ഒരു രംഗമൊന്നും അവൻ ചിന്തിച്ചിട്ട് കൂടിയില്ല..അസ്സൽ പെണ്ണ് കാണൽ ചടങ്ങ് പോലെ.. അവൻ ലളിതയുടെ മുഖത്തേക്കൊന്ന് നോക്കി.. നേരത്തെ കണ്ട ഗൗരവക്കാരിയായ ബിസിനസ്കാരിയല്ല.. നാണിച്ച് വിവശയായൊരു പെൺകുട്ടി..
“അങ്ങോട്ട് കൊടുക്കമ്മേ… “..
സുനിത പിന്നിൽ നിന്ന് പറഞ്ഞപ്പോ ലളിത ചായ ഗ്ലാസ് അനന്തന് നീട്ടി.. അവനത് വാങ്ങി..
സുനിത ലളിതയെ പിടിച്ച് അനന്തന്റെ നേരെ മുന്നിൽ സെറ്റിയിലേക്കിരുത്തി. പിന്നെ അവളൊരു സാഹസം കാട്ടി.. രാജനിരിക്കുന്ന സെറ്റിയിൽ അവനെ ചേർന്ന് സുനിതയിരുന്നു..അതൊരു സാഹസം തന്നെയായിരുന്നു. അവന്റെ നേർക്ക് നേർ നിന്നിട്ട് പോലുമില്ലാത്ത സുനിതയാണ് ഭർത്താവിനെ തൊട്ടുരുമ്മിയിരിക്കുന്നത്..ഒരു പ്രശ്നവും അത് കൊണ്ടുണ്ടാവില്ലെന്ന് അവൾക്കറിയാം.. അത് കൊണ്ടൊരസ്വസ്ഥത രാജന്റേയോ ലളിതയുടേയോ മുഖത്തവൾ കണ്ടതുമില്ല..
“ഞങ്ങടെ അമ്മയെ ഇഷ്ടപ്പെട്ടോ… ?”..
സുനിത ചിരിയോടെ അനന്തനോട് ചോദിച്ചു..
അവനും ചിരിയോടെ തലയാട്ടി..
“അമ്മക്കോ… ?”..
ലളിത നാണത്തോടെയാണ് തലയാട്ടിയത്..
“എന്തേലും അമ്മയോട് ചോദിക്കാനുണ്ടോ… ?”..
സുനിത അനന്തനെ നോക്കി..
“ഇല്ല…”..
“അമ്മക്ക് ചോദിക്കാനുണ്ടോ…?”..
ലളിത ഇല്ലെന്ന് തലയാട്ടി..
“രാജേട്ടാ… എപ്പഴാ ചടങ്ങ് നടത്തുന്നത്… ?”..
സുനിത ഭർത്താവിനെ നോക്കി..
💬 Comments
View all comments