0%

Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]

Author : VAMPIRE Read All Parts 491
അവളുടെ അമ്മായിയായി വരും ഇവൾ. എന്നാൽ അവര് രണ്ടും കൂട്ടുകാരികളെ പോലെയാണ്.... അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അമ്മു അങ്ങോട്ട് ഓടി വന്നത്, അവളുടെ മുഖത്തെ സന്തോഷവും ചിരിയുമൊക്കെ കണ്ടപ്പോൾ ഞാനൊന്ന് കൊതിച്ചു , പക്ഷേ അവളെല്ലാം നശിപ്പിച്ചു.... "ഏട്ടാ വാർത്ത കണ്ടോ..?" "ഏഹ്, ഇല്ല " "ഓഹ് മനുഷ്യാ, മറ്റന്നാൾ ലോക്ക് ഡൗൺ പിൻവലിക്കുന്നെന്ന്. " "അതാണോ ഞാൻ വിചാരിച്ചു...."
"ഒന്നും വിചാരിക്കണ്ട, മറ്റന്നാൾ ലോക്ക് ഡൗൺ തീരും, എന്നാണ് ജീനയെ കാണാൻ പോവാ....? ഏട്ടൻ വിളിച്ചു നോക്കിയോ....? അതാണോ കാര്യം...? ഭർത്താവിന്റെ മുൻ കാമുകിയെ കാണാൻ അവസരമൊരുക്കുന്ന ഭാര്യ, "ഒന്ന് പോയെടീ " "ഏട്ടാ കളിക്കല്ലേ ഞാനന്ന് പറഞ്ഞതല്ലേ, ഏട്ടന്റെ ഭാര്യയായിട്ടല്ല, അവരുടെ ശബ്ദത്തിന്റെ ഒരു ആരാധികയായിട്ടാണ് ഞാൻ വരുന്നത്... " "ആഹ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ... നീ വിഷമിക്കല്ലേ, നമുക്ക് മറ്റന്നാൾ തന്നെ പോകാം." "ഏട്ടാ സത്യമായിട്ടും... " അതെടീ, ഇനിയിപ്പോ നീയൊരു ആഗ്രഹം പറഞ്ഞിട്ട് ഞാൻ സാധിച്ചു തന്നില്ലെന്ന് വേണ്ട, മറ്റന്നാൾ രാവിലെ നമ്മൾ പോകും... പോരെ...? "ഓഹ്, ജാഡ ഇട്ട് ഇരുന്നതായിരുന്നല്ലേ കൊച്ചു കള്ളാ , മറ്റന്നാൾ പോവാമെന്ന് പറഞ്ഞപ്പോ എന്താ ഒരു ശുഷ്കാന്തി... " "ഇപ്പോ അങ്ങനെയായി, നിന്റെ ഒരു ആഗ്രഹം സാധിച്ചു തരാമെന്ന് വെച്ചപ്പോ." "ഓഹ് എന്റെ ആഗ്രഹമേ.... വിശ്വസിച്ചു , വിശ്വസിച്ചേ..." "അമ്മു കളിയാക്കാതെ പോയെടി, നീയെന്റെ കയ്യിന്ന് മേടിക്കുമേ " "പിന്നെ ധൈര്യം ഉണ്ടേൽ തൊട്ട് നോക്ക്... " "ഞാൻ കൈ വീശിയതും അവളിറങ്ങിയോടി. ഈ പെണ്ണിന്റെ ഒരു കാര്യം....." ജീനയെ കാണാൻ പോകുമ്പോൾ ഏത്

💬 Comments

View all comments