Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ഉണ്ട്….ടിജോയ്ക്ക് ഇത് വാങ്ങാൻ ഒരു താല്പര്യം ഉണ്ട്…അവർക്ക് അവിടെ അയല്പക്കം അത്ര രസമില്ല അവിടുന്ന് മാറണം എന്നാ…പിന്നെ പഴയവീടല്ലേ പുതിയത് പണിയാനും പ്ലാൻ ഉണ്ട്….
സെന്റിന് രണ്ട് വച്ചിട്ട് അവന് ഓകെയാണ്…അഡ്വാൻസ് ആയിട്ട് അഞ്ചും ബാക്കി ഒരു നാലു മാസത്തിൽ തരാമെന്നും ആണ് പറഞ്ഞത്…
അപ്പൊ മൊത്തം മുപ്പത് വരും അമ്മാ….
ഒരു 3bhk ഇന്റീരിയർ അടക്കം അത്യാവശ്യം നല്ല രീതിക്ക് തീർന്നുകിട്ടും…എക്സ്റ്റീരിയർ ഒക്കെ പയ്യെ നോക്കാം…“ ഹരി പ്രതീക്ഷയോടെ അവന്റെ പ്ലാൻ പറഞ്ഞുനിർത്തി…
മായ അന്തം വീട്ടിരിപ്പാണ്…
അവനെന്തൊക്കെയോ സ്വരുക്കൂട്ടുന്നുണ്ടെന്ന് അറിയാമെങ്കിലും ഇത്രയൊക്കെ അവർ പ്രതീക്ഷിച്ചിരുന്നില്ല…
അമ്മുവിന് പിന്നെ മുന്നേ അറിയാവുന്നതുകൊണ്ട് വലിയ ഞെട്ടൽ ഒന്നും ഇല്ല…
“നീയിത്രെ ഒക്കെ ആലോചിച്ചു കൂട്ടിയിരുന്നോടാ….”
മകൻ ഇടക്കാലം കൊണ്ട് അത്രയ്ക്കും പക്വതയിൽ ഒരു കാര്യം ചെയ്യുന്നത് ആദ്യമായി കാണുന്നതിന്റെ ഒരു അവിശ്വസനീയത ഉണ്ട് മുഖത്ത്….
“എനിക്കും ഉണ്ട് ഒരൊന്നിന്റെ…കിട്ടുമ്പോൾ ഈ വീടൊന്ന് തേക്കാൻ ഓർത്തിരുന്നതാ…ഇനിയിപ്പോ അതിലേക്ക് ഇട്ടോ….”
മായ അതിന് സമ്മതവും പറഞ്ഞു…
“നീയെന്താ അമ്മു ഒന്നും മിണ്ടാത്തെ….എന്താ മോൾടെ അഭിപ്രായം….”
“ഞാനെന്ത് പറയാനാമ്മ….നല്ല കാര്യല്ലേ….”
അതിനിടയിൽ ഹരി ഫോണെടുത്ത് ടിജോയ്ക്ക് കോൾ ചെയ്തിരുന്നു…അവൻ ഡ്യൂട്ടിയിൽ ആയതുകൊണ്ട് പെട്ടെന്ന് കാര്യം പറഞ്ഞ് അവസാനിപ്പിച്ചു തിരികെ വന്നു…
“നാളെ അവന്റെ പപ്പേം മമ്മിയും വരും സ്ഥലം കാണാൻ….അവന്റെ പപ്പ കണ്ടിട്ടുള്ളതാ എന്നാലും മമ്മി കൂടൊന്ന് കാണട്ടെ എന്നിട്ടാ കൂടെ അഡ്വാൻസും തന്ന് എഗ്രിമെന്റ് എഴുതീട്ട് പോകാമെന്ന്…..”
ചെറിയ വിഷമം ഉണ്ട് മായക്ക്….എന്നാലും ഒരു നല്ല കാര്യത്തിനല്ലേ നല്ലൊരു വീടിനല്ലേ എന്നോർക്കുമ്പോൾ അതങ്ങ് മറവിക്ക് വിട്ടു…
“ആ മൂവാണ്ടൻ പോകുവോ
💬 Comments
View all comments