0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 791

ദിവസം മിക്ക സമയവും അവൾ മുറിയിൽ തന്നെ അടിച്ചിരുന്നു, ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും, വിശപ്പില്ല എന്ന് പറഞ്ഞ് ഒന്നും കഴിച്ചിരുന്നില്ല, പിറ്റേന്ന് രാവിലെ ആയപ്പോൾ നിളയ്ക്ക് നന്നായി പനിക്കുന്നുണ്ടായിരുന്നു, മാഷ് അവളെ ആശുപത്രിയിൽ പോകാൻ വിളിച്ചെങ്കിലും അവളതിന് കൂട്ടാക്കിയില്ല, രണ്ട് ദിവസം നല്ല പനിയായിരുന്നു, പിന്നീട് മാഷിന്റെയും ചന്തുവിന്റെയും നിർബന്ധത്തിന് വഴങ്ങി അവൾ ആശുപത്രിയിൽ പോയി,

മറ്റു രണ്ടുപേരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു, അപ്പുവിന് ഒന്നിനോടും ഒരു താല്പര്യവും തോന്നിയില്ല, ഓഫീസ് കാര്യങ്ങൾ മാത്രം നോക്കിയിട്ട് ബാക്കി സമയം ഓരോന്നാലോചിച്ച് കഴിച്ചുകൂട്ടി, നന്ദനയുടെ ഫോൺ കാൾ പോലും ഒന്നോ രണ്ടോ വാചകത്തിൽ അവസാനിപ്പിച്ചു, ഓഫീസിലെ കാര്യങ്ങൾ തന്റെ മാനേജരെ ഏൽപ്പിച്ചു, നല്ല ആത്മാർത്ഥതയുള്ള എന്ത് കാര്യവും വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റുന്ന ഒരു പെൺകുട്ടിയാണ് അപ്പുവിന്റെ മാനേജർ നാൻസി... പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയാണ് പക്ഷേ നല്ല പക്വതയും ആത്മാർത്ഥതയുമാണ് അവൾക്ക്, അതുകൊണ്ട് ഓഫീസ് കാര്യങ്ങളിൽ അവന് ടെൻഷൻ ഇല്ല,

ശോഭ ക്ഷേത്രത്തിൽ വച്ച് അപ്പുവും ചന്തുവും വഴക്കുണ്ടാക്കിയത് അറിഞ്ഞിരുന്നു, അതുകൊണ്ടാണ് അപ്പു ഇങ്ങനെ ചടഞ്ഞുകൂടിയിരിക്കുന്നതെന്ന് കരുതി,

ചന്തുവും ഈ രണ്ടു ദിവസം യാന്ത്രികമായി കഴിച്ചുകൂട്ടി, രാവിലെ വർക്ഷോപ്പിൽ പോകും തിരികെ വീട്ടിലേക്ക്, ഒരു ദിവസം നിളയെ കാണാൻ പോയപ്പോഴാണ് അവൾക്ക് നല്ല പനിയാണെന്ന് അറിഞ്ഞത്, അന്ന് അവളെ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോയി,

നിളയുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു, കവിത നിളയെ വിളിച്ച് കിട്ടാത്തതിനാൽ അന്ന് സ്കൂൾ കഴിഞ്ഞ് കവിത നിളയുടെ വീട്ടിലെത്തി,

“ആ ആരിത്, കവിത മോളോ…? വാ കേറിവാ…”

ഉമ്മറത്തുണ്ടായിരുന്ന മാഷ് പുഞ്ചിരിയോടെ അവളെ ഉള്ളിലേക്ക്

💬 Comments

View all comments