0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 817

ചന്തു… എന്നേ ഇന്നത്തെ ഞാനാക്കിയ വലിയ മനുഷ്യനാണ് എവിടെയാണെന്ന് പോലുമറിയാതെ… അദ്ദേഹത്തെയും കുടുംബത്തെയും കണ്ടെത്തണം, സുരക്ഷിതമാക്കണം, എന്നിട്ട് ഞാൻ വരും…”

അപ്പു ചന്തുവിനോട് കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു, ചന്തു അവന്റെ കൈകളിൽ പിടിച്ച് അവനെ നോക്കി

അപ്പു പുഞ്ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മി കാണിച്ചു

🪶

അപ്പു വീട്ടിലേക്ക് വന്ന് എല്ലാവരോടും താൻ ഇന്ന് തിരികെപോകുന്ന കാര്യം അവതരിപ്പിച്ചു, അത്യാവശ്യമായി കമ്പനിയിൽ ചെന്ന് തീർക്കേണ്ട കാര്യമുണ്ടെന്ന് മാത്രം പറഞ്ഞു, യഥാർത്ഥ കാര്യം ആരും അറിയണ്ടെന്നും എല്ലാവരെയും ടെൻഷൻ അടിപ്പിക്കണ്ടെന്നും അപ്പു ചന്തുവിനോട് പറഞ്ഞിരുന്നു, എല്ലാവർക്കും ഒരു ഞെട്ടലായിരുന്നു, ബന്ധുക്കളെല്ലാം ചേർന്ന് നന്ദനയുടെ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞ് നിശ്ചയം മാറ്റി വയ്പ്പിച്ചു,

തിരികെപോകുമ്പോൾ കൊണ്ടുപോകേണ്ടതെല്ലാം പാക്ക് ചെയ്യാൻ ചന്തുവും അവനൊപ്പം കൂടി, ശോഭയും നിളയും അവരുടെ അടുത്തേക്ക് വന്നു, രണ്ടുപേരുടെയും മുഖം മ്ലാനമായിരുന്നു,

അപ്പു അവരെക്കണ്ട് പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്ന് ശോഭയെ ചേർത്തുപിടിച്ചു

“എന്താ ശോഭക്കുട്ടിയുടെ മുഖത്തൊരു വാട്ടം… മ്…”

അവൻ അവരോട് ചോദിച്ചു

അതിന് മറുപടി പറയാതെ ശോഭ കണ്ണീർ പൊഴിച്ചു

“കരയല്ലേ… ഞാൻ പോയിട്ട് ഓടി ഇങ്ങ് വരൂലോ…”

അവൻ ശോഭയെ ചേർത്തുപിടിച്ച് പുറത്തേക്ക് നടന്നു

നിള നിറഞ്ഞകണ്ണുകളോടെ അവരെ നോക്കി നിന്നു, പിന്നീട് ചന്തുവിന് നേരെ നോക്കി

“ചന്തു… സത്യം പറ… അവിടെയെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ…?”

അവൾ ചോദിച്ചു

“എന്ത് പ്രശ്നം…? കാര്യങ്ങളെല്ലാം അവൻ പറഞ്ഞില്ലേ…?”

അവൻ അവളുടെ മുഖത്ത് നോക്കാതെ പാക്കിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു

“ചന്തു… എന്റെ മുഖത്തേക്ക് നോക്കിപ്പറ…”

അവളുടെ വാക്കുകൾ ഗൗരവത്തിലായി

ചന്തു ഒന്നും മിണ്ടാതെ നിന്നു, അത് കണ്ട് അവൾക്ക്

💬 Comments

View all comments