0%

Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 781

ഒരായിരം പിറന്നാൾ ആശംസകൾ…”

നിള അവനോടായി പറഞ്ഞു, അതിന് മറുപടിയായി അപ്പു ചിരിച്ചുകൊണ്ട് അവളുടെ കവിളുകളിൽ ഒന്ന് പിടിച്ച് വിട്ടു, അവൾ വല്ലാത്ത ഭാവത്തോടെ അവനെത്തന്നെ നോക്കി നിൽക്കുമ്പോൾ ചന്തു അവളുടെ കയ്യിൽ അവന്റെ കൈകൊണ്ട് പതിയെ തട്ടി, നിള ഞെട്ടി അവനെ നോക്കിയപ്പോൾ അപ്പുവിനെ കണ്ണുകൊണ്ട് കാണിച്ചു കാര്യം പറയാൻ പറഞ്ഞിട്ട് അവൻ പ്രദക്ഷിണത്തിനായി പോയി, അവർ അമ്പലത്തിൽ നിന്നും പുറത്തിറങ്ങി,

“അപ്പൂട്ടാ… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…”

നിള എങ്ങനെയോ പറഞ്ഞൊപ്പിച്ചു

“നിളേച്ചി… എനിക്കും നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…”

അപ്പുവും വല്ലാത്ത സ്വരത്തിൽ അവളോട് പറഞ്ഞു

“ന്താ…??”

നിള ചോദിച്ചു, അവളുടെ മുഖം വിടർന്നിരുന്നു, അവളെന്ത് ആഗ്രഹിച്ച് വന്നുവോ… എന്ത് കേക്കാൻ കൊതിച്ചുവോ അത് അവന്റെ വായിൽനിന്നും കേൾക്കാൻ പോകുന്നു എന്ന സന്തോഷത്തോടെ അവളുടെ ഉള്ള് തുടിച്ചു,

“പറയാം… ചന്തുവും കൂടെ വരട്ടെ… നീളേച്ചിക്കെന്താ പറയാനുള്ളത്…?”

അവൻ ചോദിച്ചു

“അത്… പിന്നെ… ചന്തുകൂടി വന്നോട്ടെ… എന്നിട്ട് പറയാം…”

അവൾ പരിഭ്രമത്തോടെ പറഞ്ഞു

പ്രദക്ഷിണം കഴിഞ്ഞ് ചന്തു അവരുടെ അടുത്തെത്തി, രണ്ടുപേരും ടെൻഷനോട് നിൽക്കുന്നത് കണ്ടിട്ട് അവന് ചിരി വന്നു

“ആ ചന്തു വന്നല്ലോ… അപ്പൊ നീളേച്ചി കാര്യം പറഞ്ഞോ…”

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു

“അത് വേണ്ട അപ്പൂട്ടൻ പറ…”

അവളും സന്തോഷത്തോടെ അപ്പുവിന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു,

അപ്പു ഒരു ദീർഘനിശ്വാസം എടുത്തു,

“നിങ്ങക്കറിയാലോ എന്റെ ജീവിതത്തിൽ ഞാൻ എന്ത് തീരുമാനിച്ചാലും ആദ്യം പറയുന്നത് നിങ്ങളോടാണ്, അതുപോലെ ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പറയാനാണ് ഇപ്പൊ ഞാൻ നിങ്ങളുടെ

💬 Comments

View all comments