Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
അപ്പോഴേക്കും മഹേശ്വരി പുറത്തേക്ക് വന്നു
“അല്ല ഇതാരാ… മോളോ…? വാ.. വാ… അകത്തേക്ക് വാ…”
അവർ സന്തോഷത്തോടെ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി
നിള ഒന്ന് പുഞ്ചിരിച്ചു,
“ഞാനെന്നും ഇവനോട് തിരക്കും മോൾടെ കാര്യം…”
നിളയെക്കൂട്ടി അകത്തേക്ക് നടക്കുന്നതിനിടയിൽ മഹേശ്വരി പറഞ്ഞു
നിള ഒരു പുഞ്ചിരിയോടെ അവരെ അനുഗമിച്ചു,
ശ്രീറാം അവളുടെ പിന്നഴക് നോക്കി കീഴ്ച്ചുണ്ട് കടിച്ചു,
“വൗ… എന്തൊരു ഷേപ്പ്… വീണപോലുണ്ട് പിന്നഴക്…”
അവൻ ആത്മഗതം പറഞ്ഞുകൊണ്ട് അവളെ കണ്ണുകളാൽ ഉഴിഞ്ഞു,
നിള മഹേശ്വരിക്കൊപ്പം അടുക്കളയിലായിരുന്നു, മഹേശ്വരി ഓരോന്ന് പറഞ്ഞുകൊണ്ട് ചായ തിളപ്പിക്കുന്നുണ്ടായിരുന്നു, നിള വാതിക്കലേക്ക് നോക്കുമ്പോൾ അവളെ നോക്കിയുഴിഞ്ഞുകൊണ്ട് വാതിലിന്റെ കട്ടളപ്പടിയിൽ കൈകൾ വച്ചുകൊണ്ട് ശ്രീറാം നിൽക്കുന്നു, നിളയ്ക്ക് അവന്റെ നോട്ടം ആരോചകമായി തോന്നി അവന്റെ നോട്ടം തന്റെ സാരിക്കിടയിലൂടെ ചെറുതായി കാണുന്ന വയറിലേക്കാണെന്ന് കണ്ട നിള അവനെ ദേഷ്യത്തോടെ നോക്കികൊണ്ട് സാരി കൊണ്ട് വയറു മറച്ചു,
ശ്രീറാം അത് കണ്ട് വല്ലാത്ത ഭാവത്തോടെ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി,
ചായ കുടിച്ച് മഹേശ്വരി അടുക്കളയിലേക്ക് പോയപ്പോൾ നിള വീടിനകമൊക്കെ ചുറ്റി നടന്നു,
ഒരു മുറിക്ക് മുന്നിൽ എത്തി അകത്തേക്ക് നോക്കി, അഭിയുടെ ഷർട്ട് ഹാങ്കറിൽ കിടക്കുന്നത് കണ്ട് അത് അഭിയുടെ മുറിയാണെന്ന് അവൾക്ക് മനസ്സിലായി, തിരികെപോകാൻ തിരിഞ്ഞപ്പോളാണ് ആണ് മുറിയുടെ ഷെൽഫിൽ കുറച്ചു പുസ്തകങ്ങൾ കണ്ടത്, അവൾ മുറിക്കകത്തേക്ക് കയറി ഷെൽഫിലെ പുസ്തകങ്ങളിൽ വിരലോടിച്ചു, അപ്പോഴാണ് മധ്യ ഭാഗത്തായി ഇരിക്കുന്ന മൂന്ന് പുസ്തകങ്ങൾ ശ്രദ്ധിച്ചത്, ശിവ ട്രയോളജി ‘ദി ഇമ്മോർട്ടൽസ് ഓഫ് മലൂഹ’ ‘ദി സീക്രെട് ഓഫ് നാഗാസ്’ ‘ദി ഓത് ഓഫ് വായുപുത്ര’,
💬 Comments
View all comments