Chapter Title : മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]
അത് ആരാണെന്ന് എനിക്കറിയാം, നിന്റെ കണ്ണിവൾ കെട്ടിയേക്കുവാ അതുകൊണ്ട് നല്ലതും ചീത്തയും നിനക്ക് തിരിച്ചറിയാൻ പറ്റില്ല, പക്ഷേ ഇവളെ കെട്ടാൻ ഞാൻ സമ്മതിക്കില്ല ഇതെന്റൊരു വാശിയായി കൂട്ടിക്കോ…”
അപ്പുവിന്റെ കൈ പിടിച്ച് മാറ്റിയിട്ട് പറയുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങിയിരുന്നു
എല്ലാം കണ്ട് ഹൃദയം തകർന്ന് നിൽക്കുന്ന നിളയുടെ കയ്യിൽ പിടിച്ചുകൊണ്ടു ചന്തു പുറത്തേക്ക് പോയി, ഒരു പാവയെപ്പോലെ നിള ചന്തുവിന്റെ പിന്നാലെ നടന്നു, ഒരു നിമിഷത്തെ അവിവേകത്താൽ ചെയ്തുപോയത് അപ്പുവിന്റെ മനസിലും ഉണ്ടായിരുന്നു, അവനും വല്ലാത്ത ഭാവത്തോടെ അവരെ നോക്കി നിന്നു,
🪶
ക്ഷേത്രത്തിനു മുന്നിൽനിന്നും കിട്ടിയ ഓട്ടോയിൽ ഇരിക്കുമ്പോഴും നിളയുടെ മനസ്സിൽ കുറച്ച് മുൻപ് നടന്നതെല്ലാം ഒരു സ്വപ്നം പോലെ തെളിയുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ എത്ര തടഞ്ഞിട്ടും ഒഴികിയിറങ്ങി, ചന്തുവും മറ്റെന്തോ ചിന്തിച്ച് സീറ്റിൽ ചാരി കിടന്നു
വീട്ടുപടിക്കൽ എത്തിയിട്ടും ഇറങ്ങാതെ എന്തോ ആലോചിച്ച് ഇരിക്കുന്ന നിളയെ ചന്തു തട്ടി വിളിച്ചു, ഒന്ന് ഞെട്ടി നിള ചുറ്റും നോക്കി പിന്നെ പതിയെ പുറത്തിറങ്ങി, ചന്തു ഓട്ടോക്കാരന് കാശ് കൊടുത്ത് നോക്കുമ്പോൾ, ഒരു യന്ത്രത്തെപ്പോലെ വീടിനടുത്തേക്ക് നടക്കുന്ന നിളയെ ആണ് കാണുന്നത്, ചന്തുവിന് വല്ലാത്ത സങ്കടം തോന്നി,
“നീളേച്ചി…”
അവൻ വിളിക്കുന്ന കേട്ട് നിള ഒരുനിമിഷം നിന്നു, ചന്തു ഓടി അവളുടെ അടുത്തെത്തി,
“നീളേച്ചി… ഇതൊന്നും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കരുത്… എല്ലാം ശരിയാകും, ഇല്ലേ നമ്മള് ശരിയാക്കും, അപ്പുവിപ്പോ ആ രാക്ഷസ്സിയുടെ വലയത്തിലാണ്, അവൻ എല്ലാം മനസിലാക്കും അന്ന് അവൻ നമുക്കരികിലേക്ക് വരും നോക്കിക്കോ… നിന്റെ സ്നേഹം സത്യമാണെന്ന്
💬 Comments
View all comments