0%

Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 411

ചാമ്പക്ക കൈ നിറയെ വച്ചുകൊണ്ട് അവൻ തന്നെ കാത്തു നിൽക്കും… പിന്നീട് ചന്തുവിന്റെ വീടിനടുത്തുള്ള ബോംബെകാരന്റെ വീടിന്റെ മതിലിൽ കയറിയാൽ ദൂരെയെങ്ങോ കാണുന്ന ടവറിൽ മിന്നിതെളിയുന്ന ചുവന്ന വെട്ടം കാണാം, തനിക്ക് മതിലിൽ കയറാൻ പറ്റാതെ നിൽക്കുമ്പോൾ തന്നെ ചുമലിലേറ്റി അവൻ നിൽക്കുമായിരുന്നു, താനാദ്യമായ്‌ ഋതുമതിയായപ്പോൾ തന്റെ വസ്ത്രത്തിലെ രക്തം കണ്ടുപേടിച്ച് തന്നെക്കെട്ടിപിടിച്ചു നിന്ന അപ്പുവിനെ ഇപ്പോഴും ഓർമയുണ്ട്… തനിക്കൊരാസുഖം വന്നാൽ എന്നേക്കാൾ വേവലാതിപ്പെടുമായിരുന്നു അവൻ… തന്നെ ശല്യപ്പെടുത്തിയവരെ ഭ്രാന്ത്‌ പിടിച്ചവനെപ്പോലെ തല്ലി ചതച്ചിട്ട്

“ഇവളെന്റെ നിളേച്ചിയാടാ…”

എന്നലറിവിളിച്ചപ്പോൾ തന്റെ മനസ്സിൽ അവൻ കൂടുതൽ വളരുകയായിരുന്നു…

കോളേജിന്ന് തിരികെ ബസ്സിറങ്ങുമ്പോ ആദ്യം തിരയുന്നത് അവന്റെ മുഖമാണ്… തനിക്കായ് പലഹാരപ്പൊതിയുമായി അവിടെത്തന്നെ അവനുണ്ടാകും… ശോഭമ്മയുടെ അടുത്ത് ചെല്ലുമ്പോൾ… എപ്പോഴും ചെവിയോർക്കും എന്റെ അപ്പൂട്ടന്റെ ശബ്ദത്തിനായി… കണ്ണുകൾ പരതും അവനെയൊന്ന് കാണാൻ… അവനടുത്ത് വന്നാൽ നെഞ്ചിലൊരു കുളിരാണ്, അവൻ ഗൾഫിലേക്ക് പോയി ആദ്യത്തെ ഒരാഴ്ച താനനുഭവിച്ച തിക്കുമുട്ടൽ… താനീ ഭൂമിയിൽ ഒറ്റപ്പെട്ടതുപോലെ തോന്നി… അന്ന് താൻ മനസ്സിലാക്കി അപ്പൂട്ടൻ തനിക്ക് ഏറ്റവും പ്രീയപ്പെട്ടവനാണെന്ന്… പിന്നീട് അവന്റെ ഓരോ ഫോൺകാളിനും താൻ കൊതിച്ചിരുന്നിട്ടുണ്ട്… അവന്റെ ശബ്ദം തന്റെ ആത്മാവിലാണ് താൻ തൊട്ടറിഞ്ഞിട്ടുള്ളത്… ഇന്ന് അവനെ ഒരുനോക്ക് കാണാൻ താൻ ഓടിച്ചെന്നത്… കാറിൽനിന്നിറങ്ങി തന്റെ മുഖം പരതി അവസാനം തന്റെ മുഖം കണ്ടപ്പോൾ ആ മുഖം വിടർന്നതും ഒക്കെ ഒരുൾപുളകത്തോടെയാണ് താൻ നോക്കിയത്…

മുതിർന്നിട്ടും തനിക്ക് താമരമൊട്ട് പറിക്കുവാനായി കുളത്തിൽ മുങ്ങി നിവരുമ്പോൾ, ആ മൊട്ടുകളുമായി തന്റടുത്തേക്ക് വരുമ്പോൾ, അന്ന് അലറിപെയ്യുന്ന ഇടവപ്പാതി മഴയിൽ ഒരു കുടക്കീഴിൽ അവനെ നോക്കി നിൽക്കുമ്പോൾ, ആ നെഞ്ചിൽ ചേർന്നുരുണ്ട് എവിടേക്കോ ഒളിക്കുന്ന ജലകണങ്ങളെ കൊതിയോടും ഒപ്പം അസൂയയോടും നോക്കി നിന്നിട്ടുണ്ട്, ആ കാപ്പിക്കണ്ണുകളോടും വരച്ചു വച്ചപ്പോലുള്ള പുരികങ്ങളോടും ചുവന്ന ചുണ്ടുകളോടും കാതിലെ കാക്കപ്പുള്ളിയോടും തനിക്ക് കൊതി തോന്നിയിട്ടുണ്ട്,

ആ കാക്കപ്പുളിയിൽ പതിയെ കടിക്കാൻ… ആ കണ്ണുകളിൽ പതിയെ ചുമ്പിക്കാൻ… ആ ചുവന്ന അധരം നുകരാൻ… ആ നെഞ്ചിലെ ചെറിയ രോമക്കാടുകളിൽ മുഖമൊളിപ്പിക്കാൻ… താൻ കൊതിച്ചിട്ടുണ്ട്, അതോർത്ത് കുളിരു കോരിയ ഒരുപാട് രാത്രികൾ, അവനോട് ഒട്ടിനിക്കുമ്പോൾ താനനുഭവിച്ച അനുഭൂതി,

💬 Comments

View all comments