Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]
താനേറെ ഇഷ്ടപ്പെട്ടിരുന്ന അവന്റെ ഗന്ധം, അവന്റെ ഓരോ നോട്ടവും ഓരോ സ്പർശവും താൻ വല്ലാതെ കൊതിച്ചിരുന്നു, അവനെക്കുറിച്ച് താനെഴുതിക്കൂട്ടിയ കവിതകൾ, ഒന്നും അവനെയറിയിച്ചിട്ടില്ല, അവൻ എന്റേതാകുന്ന സമയത്ത് എല്ലാം അവന്റെ മടിയിൽ കിടന്ന് വായിച്ചു കേൾപ്പിക്കണം…
താനും കണ്ടിട്ടില്ലേ അവന്റെ കണ്ണിൽ തനിക്കുള്ള പ്രണയം പലപ്പോഴും… അതേ കണ്ടിട്ടുണ്ട്… എന്റെ മാത്രം അപ്പൂട്ടൻ…
നിളയ്ക്ക് പ്രണയമാണ് അവളുടെ അപ്പൂട്ടനോട്… അവളുടെ മാത്രം അപ്പൂട്ടനോട്…’
അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അവൾ തിരിഞ്ഞ് ശോഭയുടെ അടുത്തെത്തി അവരെ നന്നായി പുതപ്പിച്ചു… ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അപ്പുവിന്റെ അരികിലേക്ക് നടന്നു…
വാതിൽ പതിയെ തള്ളി, കുറ്റിയിടാത്തതുകൊണ്ട് വാതിൽ പതിയെ തുറന്നു, അവൾ മുറിക്കുള്ളിലേക്ക് കാലെടുത്തുവച്ചു, തന്റെ കൊലുസ്സിലെ മണികൾ ശബ്ദിക്കാതിരിക്കാനായി അത്ര പതുക്കെയാണ് അവൾ നടന്നത്
പുറത്തെ നിലാവ് തുറന്നിട്ട ജനാലയിലൂടെ മുറിക്കകത്ത് ചെറു വെളിച്ചം വീശുന്നുണ്ടായിരുന്നു,
നെറ്റിക്കുമേൽ വലതു കൈ വച്ച് ശാന്തനായി ഉറങ്ങുന്ന അപ്പുവിനെ അവളൊരു ചെറു പുഞ്ചിരിയോടെ നോക്കി നിന്നു…
“അപ്പൂട്ടാ…”
അവൾ അവന്റെ അരികിലേക്ക് ചെന്നു പതിയെ വിളിച്ചു അവൻ ഉറക്കമാണെന്ന് ഉറപ്പു വരുത്തി…
അവളാ കട്ടിലിനരികിൽ ഇരുന്നു, അവന്റെ മുഖത്തുനിന്നും കൈ പതിയെ എടുത്ത് താഴെ വച്ചു, അവന്റെ മുഖത്തേക്ക് പ്രണയത്തോടെ നോക്കി, അവന്റെ നെറ്റിയിലേക്ക് വീണുകിടന്ന കോലൻ മുടി പതിയെ ഒതുക്കി വച്ചു…
“അപ്പൂട്ടാ എനിക്ക് നിന്നോട് പ്രണയമാണെടാ… അതേ പ്രണയമാണ്… എന്റെ ജീവനിൽ കലർന്ന പ്രണയം, എന്ന് മുതലാ തോന്നി തുടങ്ങിയതെന്ന് എനിക്കറിയില്ല, പക്ഷേ ഈ നിളയുടെ മനസ്സിനും ശരീരത്തിനും ഒരേ ഒരാവകാശിയെയുള്ളൂ… എന്റെ അപ്പൂട്ടൻ… നീയില്ലാതെ എനിക്ക് പറ്റില്ലിടാ…”
അവൾ പതിയെ കാറ്റുപോലെ അവന്റെ നെറ്റിയിൽ നെറ്റി ചേർത്ത് പറഞ്ഞു
അവൾ അവന്റെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി, കുറച്ചുനേരം അങ്ങനെതന്നെയിരുന്നു, പിന്നീട് അവൾ പതിയെ കവിളുകളിൽ ഉമ്മവച്ചു, അവൾ ചെയ്യുന്നത് അവളുടെ നിയന്ത്രണത്തിലല്ല എന്ന് തോന്നി…
അവൾ പ്രേമത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു… അപ്പോഴും അപ്പു ഗാഡനിദ്രയിലായിരുന്നു
അവൾ പതിയെ അവനിലേക്കടുത്തു അവന്റെ കീഴ്ച്ചുണ്ടിൽ പതിയെ ഉമ്മവച്ചു, വളരെ പതിയെ ആ ചുണ്ടുകൾ അവളൊന്നു നുണഞ്ഞു, അവളുടെ നെഞ്ചിലെ
💬 Comments
View all comments