0%

Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 414

വരുമ്പോൾ നിള സെറ്റും മുണ്ടുമുടുത്ത് മുടി വിടർത്തിയിട്ട് അവനെക്കാത്ത് നിൽപ്പുണ്ടായിരുന്നു…

അവനവളെ നോക്കി നിന്നുപോയി

“പൂവാം…”

നിളയുടെ ശബ്ദമാണ് അവനെ ഉണർത്തിയത്

“ആ…ഹ്… പോവാം… എങ്ങനെ പോകും, കാറ് ചന്തു കൊണ്ടുപോയില്ലേ…?”

അവൻ ചോദിച്ചു

“അതൊക്ക ഞാം ശരിയാക്കിത്തരാം… നീ നടക്ക്…”

നിള അവനേംകൊണ്ട് പുറത്തേക്ക് നടന്നു

ശോഭ ഉമ്മറത്തുണ്ടായിരുന്നു,

“ഇറങ്ങിയോ…?”

ശോഭ ചോദിച്ചു

“മ്… പോയിട്ട് പെട്ടെന്ന് വരാമേ…”

നിള ശോഭയ്ക്കൊരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു

മുറ്റത്ത് അശോകൻ മാഷിന്റെ എൺപതിനാല് മോഡൽ ചേതക് സ്റ്റാർട്ട്‌ ചെയ്ത് നിർത്തിയിട്ടുണ്ടായിരുന്നു

“ദേ ഇരിക്കുന്നു നമുക്ക് പോകാനുള്ള പടക്കുതിര…”

നിള രണ്ടുകയ്യും വണ്ടിക്കുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു

“ഇതിലോ… ഇതീ പോയാ പോകുന്നവഴി ഓരോ പാർട്സും ഊരി റോഡിൽ വീഴും…”

അപ്പു കളിയാക്കിക്കൊണ്ട് പറഞ്ഞു

“ഡേയ്… കളിയാക്കാതെ… ഓൾഡ് ഈസ്‌ ഗോൾഡന്നാ… നീയൊന്ന് ഓടിച്ചു നോക്ക്…”

അവിടേക്ക് വന്ന മാഷ് അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു

അപ്പു ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു, നിള അവന്റെ പിന്നിൽ കയറി സാരി ഒതുക്കി അവന്റെ തോളിൽ കൈവച്ചിരുന്നു, അവർ പതിയെ പുറത്തേക്ക് പോയി,

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലായി വണ്ടിയൊതുക്കി അവർ അകത്തേക്ക് നടന്നു…

യേശുദാസിന്റെ മയിൽ‌പീലിയിലെ ഭക്തിഗാനങ്ങൾ ഉച്ചഭാക്ഷിണിയിലൂടെ കേൾക്കുന്നുണ്ടായിരുന്നു

നിള വഴിപാട് കൗണ്ടറിലേക്ക് ചെന്ന് വഴിപാട് ചീട്ടാക്കി അപ്പുവിനെയും കൂട്ടി ശ്രീകോവിലിനു മുന്നിലേക്ക് നടന്നു, അവനരികിലായി കണ്ണടച്ച് കൈകൂപ്പി നിന്നു,

“അനന്തകൃഷ്‌ണൻ… മകയിരം…”

തിരുമേനി അർച്ചനകഴിപ്പിച്ചു പ്രസാദം നീട്ടി,

നിള പ്രസാദം വാങ്ങി, നെറ്റിയിൽ ചന്ദനം തൊട്ടു എന്നിട്ട് അപ്പുവിനും കൂടി ചന്ദനം തൊട്ടുകൊടുത്തു…

അവിടെയുണ്ടായിരുന്നവരുടെയെല്ലാം ശ്രദ്ധ നിളയിലേക്കായിരുന്നു…

ആൺപിള്ളേരെല്ലാം ആരാധനയോടെ നിളയെ നോക്കിയപ്പോൾ പെൺകുട്ടികളുടെ മുഖത്ത് കുഞ്ഞ് അസൂയ നിറഞ്ഞു…

അപ്പുവിന്റെ ശ്രദ്ധ അപ്പോൾ അവിടുണ്ടായിരുന്ന മറ്റൊരു മുഖത്തേക്കായിരുന്നു…

ശ്രീകോവിലിൽ തൊഴുതു നിൽക്കുന്ന സുന്ദരിയായ മറ്റൊരു പെൺകുട്ടി, അവന്റെ കണ്ണുകൾ ഇടയ്ക്കിടെ ആ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു…

തൊഴുതു പുറത്തേക്കിറങ്ങുന്ന ആ പെൺകുട്ടിയ്ക്കൊപ്പം പുറത്തിറങ്ങാൻ അവന് ധൃതിയായി…

“നിളേച്ചി പോകാം…”

അവൻ തിടുക്കപ്പെട്ടു…

“നിക്കടാ… കുറച്ചു വഴിപാടുണ്ട്, അത് കഴിയട്ടെ…”

അവൾ പറഞ്ഞു

“എന്നാ… ചേച്ചി വഴിപാട് കഴിച്ചിട്ട് വാ ഞാൻ പുറത്തുണ്ടാകും…”

💬 Comments

View all comments