0%

Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 416

നിള കഴിക്കുന്നതിനിടയിലും ചിരിച്ചു, കഴിച്ച് കഴിഞ്ഞ് അവൾ അവനടുത്തേയ്ക്ക് വന്നു

“എന്താ നിളേച്ചി ഇതൊക്കെ…?”

വിഷമത്തോടെ അവൻ ചോദിച്ചു

“അന്ന് നിനക്ക് ഫുഡ്‌ പോയ്സൺ വന്ന് കിടന്നില്ലേ… അപ്പൊ ഞാൻ നേർന്നതാ… ആരും കൂടയില്ലാത്ത ഏതോ ഒരു രാജ്യത്ത് ഒരസുഖം വന്നാൽ ഒരാളുമുണ്ടാകില്ലല്ലോ അങ്ങനെ നേർന്നതാ…”

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു

“അയ്യേ… എന്താടാ ഇത്… കരയുന്നോ… വാ ഇങ്ങോട്ട്…”

നിള ചുറ്റും നോക്കിയിട്ട് അവന്റെ കൈ പിടിച്ച് അമ്പലക്കുളത്തിലേക്ക് കൊണ്ടുപോയി, അവനെ പടവിലിരുത്തിയിട്ട് അവനടുത്തായി അവളുമിരുന്നു,

അപ്പു അവളെതന്നെ നോക്കിയിരുന്നു

“എന്താടാ… നോക്കുന്നെ…? ഏ…?”

അവൾ ചോദിച്ചു

“എന്റെ ഭാഗ്യാ നിന്നെ എനിക്ക് കിട്ടിയത്… എന്റമ്മയെപ്പോലെ എന്നെ സ്നേഹിക്കാൻ… ഞാനെന്താടിയേച്ചി നെനക്ക് തരേണ്ടത്…”

അവൻ ശബ്ദമിടറിക്കൊണ്ട് ചോദിച്ചു

അവൾ അവനെ നോക്കി പുഞ്ചിരിച്ചു

“അങ്ങനെ എന്തെങ്കിലും കിട്ടണമെന്നാഗ്രഹിച്ചു ഞാൻ ഒന്നും നിനക്ക് വേണ്ടി ചെയ്യാറില്ല… എങ്കിലും നീ ചോദിച്ച സ്ഥിതിക്ക്… വേഗം കുളത്തീന്ന് കൊറച്ച് താമരമൊട്ട് പൊട്ടിച്ചു തന്നെ…”

അവൾ പുഞ്ചിരിയോടെ പറഞ്ഞു

“നെനക്കീ പ്രാന്ത് തീർന്നില്ലേ…?”

അവൻ ചോദിച്ചു

“അതെന്താ… താമര നല്ലതല്ലേ… മോട്ടിങ്ങനെ വെള്ളത്തിലിട്ടു വച്ച്… അത് വിരിയുന്നോ വിരിയുന്നോ എന്ന് നോക്കിയിരിക്കാൻ നല്ല രസാ…”

“ഇത് ചെറിയ വട്ടൊന്നല്ല…”

അത് പറഞ്ഞുകൊണ്ട് മുണ്ട് മടക്കിക്കുത്തി അവൻ കുളത്തിലിറങ്ങി മൊട്ട് പൊട്ടിച്ചു അവൾക്ക് കൊടുത്തു എന്നിട്ട് അവളുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കിനിന്നു

“എന്താ… നോക്കുന്നെ…?”

അവൾ ചോദിച്ചു

“അല്ല… പണ്ട് മൊട്ട് പൊട്ടിച്ചു തരുമ്പോ എനിക്കൊരു സമ്മാനം കിട്ടാറുണ്ടായിരുന്നു… അത് കിട്ടിയില്ല…”

അവൻ കവിളിൽ തൊട്ടുകൊണ്ട് കുസൃതിയോടെ പറഞ്ഞു

നിളയുടെ മുഖം നാണം കൊണ്ട് ചുവന്നു

“അയ്യേ… പോടാ… അത് പണ്ടല്ലേ… അന്ന് നമ്മള് കുട്ടികളല്ലാരുന്നോ…”

“അയ്യേ ഇതെന്താ നിള ടീച്ചർക്ക് നാൺ വന്നു.. നാൺ വന്നു…”

അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു

“ഞാൻ പോണു… നീ വരുന്നേ വാ…”

പറഞ്ഞിട്ട് അവൾ മുകളിലേക്കോടി

അപ്പു പുഞ്ചിരിയോടെ അവൾക്ക് പിന്നാലെയും

വീട്ടിലെത്തി ഭക്ഷണം കഴിച്ച് ചന്തു കാറുമായി വന്നപ്പോൾ അവരിറങ്ങി…

“എന്റെ നിളേമോൾ എന്ത് സുന്ദരിയാ അല്ലേടാ…?”

കാറിലിരിക്കുമ്പോൾ ശോഭ ആരോടെന്നില്ലാതെ ചോദിച്ചു

“പിന്നല്ലാതെ… നിളേച്ചി

💬 Comments

View all comments