0%

Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1K

താൻ കൊതിച്ചിരുന്നിട്ടുണ്ട്… അവന്റെ ശബ്ദം തന്റെ ആത്മാവിലാണ് താൻ തൊട്ടറിഞ്ഞിട്ടുള്ളത്… ഇന്ന് അവനെ ഒരുനോക്ക് കാണാൻ താൻ ഓടിച്ചെന്നത്… കാറിൽനിന്നിറങ്ങി തന്റെ മുഖം പരതി അവസാനം തന്റെ മുഖം കണ്ടപ്പോൾ ആ മുഖം വിടർന്നതും ഒക്കെ ഒരുൾപുളകത്തോടെയാണ് താൻ നോക്കിയത്…

മുതിർന്നിട്ടും തനിക്ക് താമരമൊട്ട് പറിക്കുവാനായി കുളത്തിൽ മുങ്ങി നിവരുമ്പോൾ, ആ മൊട്ടുകളുമായി തന്റടുത്തേക്ക് വരുമ്പോൾ, അന്ന് അലറിപെയ്യുന്ന ഇടവപ്പാതി മഴയിൽ ഒരു കുടക്കീഴിൽ അവനെ നോക്കി നിൽക്കുമ്പോൾ, ആ നെഞ്ചിൽ ചേർന്നുരുണ്ട് എവിടേക്കോ ഒളിക്കുന്ന ജലകണങ്ങളെ കൊതിയോടും ഒപ്പം അസൂയയോടും നോക്കി നിന്നിട്ടുണ്ട്, ആ കാപ്പിക്കണ്ണുകളോടും വരച്ചു വച്ചപ്പോലുള്ള പുരികങ്ങളോടും ചുവന്ന ചുണ്ടുകളോടും കാതിലെ കാക്കപ്പുള്ളിയോടും തനിക്ക് കൊതി തോന്നിയിട്ടുണ്ട്,

ആ കാക്കപ്പുളിയിൽ പതിയെ കടിക്കാൻ… ആ കണ്ണുകളിൽ പതിയെ ചുമ്പിക്കാൻ… ആ ചുവന്ന അധരം നുകരാൻ… ആ നെഞ്ചിലെ ചെറിയ രോമക്കാടുകളിൽ മുഖമൊളിപ്പിക്കാൻ… താൻ കൊതിച്ചിട്ടുണ്ട്, അതോർത്ത് കുളിരു കോരിയ ഒരുപാട് രാത്രികൾ, അവനോട് ഒട്ടിനിക്കുമ്പോൾ താനനുഭവിച്ച അനുഭൂതി, താനേറെ ഇഷ്ടപ്പെട്ടിരുന്ന അവന്റെ ഗന്ധം, അവന്റെ ഓരോ നോട്ടവും ഓരോ സ്പർശവും താൻ വല്ലാതെ കൊതിച്ചിരുന്നു, അവനെക്കുറിച്ച് താനെഴുതിക്കൂട്ടിയ കവിതകൾ, ഒന്നും അവനെയറിയിച്ചിട്ടില്ല, അവൻ എന്റേതാകുന്ന സമയത്ത് എല്ലാം അവന്റെ മടിയിൽ കിടന്ന് വായിച്ചു കേൾപ്പിക്കണം…

താനും കണ്ടിട്ടില്ലേ അവന്റെ കണ്ണിൽ തനിക്കുള്ള പ്രണയം പലപ്പോഴും… അതേ കണ്ടിട്ടുണ്ട്… എന്റെ മാത്രം അപ്പൂട്ടൻ…

നിളയ്ക്ക് പ്രണയമാണ് അവളുടെ അപ്പൂട്ടനോട്… അവളുടെ മാത്രം അപ്പൂട്ടനോട്…’

അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അവൾ തിരിഞ്ഞ് ശോഭയുടെ അടുത്തെത്തി അവരെ നന്നായി പുതപ്പിച്ചു… ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന്

💬 Comments

View all comments