Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]
പൊട്ടിക്കരഞ്ഞു,
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അപ്പു ഒരു നിമിഷം നിന്നു, പിന്നീട് അവളുടെ പുറത്ത് പതിയെ തലോടി, അപ്പോൾ നന്ദനയുടെ ചുണ്ടിൽ ഒരു ഗൂഢമായ പുഞ്ചിരി വിരിഞ്ഞു
“എന്താ നന്ദൂട്ടി…? എന്താ കാര്യം…? ആരാ വിളിച്ചത്…?”
അവൻ അവളോട് ചോദിച്ചു
“പറയാം… എല്ലാം പറയാം…”
നന്ദന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു തുടങ്ങി,
“വിവേക്… എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകനാണ്… അച്ഛൻ ബിസിനസിന്റെ ആവശ്യത്തിനായി വിവേകിന്റെ അച്ഛന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയിരുന്നു, അതിപ്പോ വലിയൊരു തുകയായി, അത് തിരികെ കൊടുക്കാൻ കഴിയാതെ വന്നപ്പോൾ വിവേകിന്റെ അച്ഛൻ മുന്നോട്ട് വച്ച ആശയമായിരുന്നു എന്റേം വിവേകിന്റേം വിവാഹം, അച്ഛന് വേറെ വഴിയില്ലാതെ അത് സമ്മതിച്ചു, പക്ഷേ എനിക്കിഷ്ടമല്ല അവനെ, കള്ളും കഞ്ചാവും പെണ്ണുമായി നടക്കുന്ന ഒരു വൃത്തികെട്ടവനാ അവൻ, എനിക്ക് അവനെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞതിന് അവന്റെ ശല്യം കൂടി വരുകയാണ്, ഞാനീ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ എന്റച്ഛനെ ജയിലിലാക്കും എന്നാണ് പറയുന്നത്, മാത്രമല്ല ഞങ്ങൾക്ക് ഉള്ളതെല്ലാം പോകും, പൊയ്ക്കോട്ടേ എല്ലാം പൊയ്ക്കോട്ടേ പക്ഷേ എന്റച്ഛൻ…”
അവൾ വിതുമ്പി കൊണ്ട് പറഞ്ഞു, അല്പം കഴിഞ്ഞ് അവൾ ഒളികണ്ണാൽ അവനെ നോക്കി, എന്തോ ആലോചിച്ചുകൊണ്ട് നിൽക്കുന്ന അപ്പുവിനെ കണ്ടപ്പോൾ തന്റെ കഥ അവൻ വിശ്വസിച്ചപോലെ തോന്നി, അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു
“അനന്തൂന് ഞങ്ങളെ സഹായിക്കാൻ പറ്റോ…? ഒരു കടമായിട്ട് മതി, എന്റച്ഛൻ തിരികെത്തരും…”
അവൾ പെട്ടെന്ന് അവനോട് ചോദിച്ചു
അപ്പു ഒന്നും മിണ്ടിയില്ല, അത് കണ്ട് അവളുടെ കണ്ണുകൾ കുറുകി
“അല്ലേലും ഇത്രേം പണം തന്ന് സഹായിക്കാൻ ഞങ്ങളാരാ… ല്ലേ…? അനന്തു തരുമെന്നുള്ള പ്രതീക്ഷ കൊണ്ട് ചോദിച്ചതാ സോറി…”
അവൾ അടുത്ത നമ്പറിട്ടു
അപ്പു അവളെ സകൂതം നോക്കി
“അങ്ങനെയാണോ എന്നെ നന്ദൂട്ടി കണ്ടിരിക്കുന്നേ…? നന്ദൂട്ടി എന്റെയല്ലേ, പിന്നെന്താ എനിക്ക് സഹായിച്ചാൽ, എത്രയാ വേണ്ടത്, അത് നാളെ ടൗണിൽ എന്റെ അക്കൗണ്ടന്റിന്റെ കയ്യീന്ന് വാങ്ങിച്ചോളാൻ അച്ഛനോട് പറഞ്ഞേക്ക്, അഡ്രെസ്സ് ഞാൻ തരാം…”
അവൻ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു, അവൾ ഗൂഢമായ ചിരിയോടെ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു
💬 Comments
View all comments