Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]
അമ്മയെ കാണാൻ വന്നു തുടങ്ങി, എന്നെ തള്ളിപ്പറഞ്ഞ ബന്ധുക്കളെല്ലാം പതിയെ പിണക്കം മാറ്റി പറ്റിക്കൂടി… എന്റെ അമ്മ എല്ലാവരുടെയും മുന്നിൽ തലയുയർത്തി നിൽക്കുന്നതിൽപരം സന്തോഷം എനിക്ക് വേറൊന്നുമുണ്ടായില്ല, ആരെയും ഞാൻ പിണക്കിയയച്ചില്ല…
ചിലപ്പോൾ എന്റച്ഛനെപ്പോലെ ആയതുകൊണ്ടാകാം എല്ലാർക്കും വാരിക്കോരി കൊടുത്തു,
ഇപ്പൊ നാട്ടിൽ ഒരുപാട് സ്ഥലങ്ങളും ഒക്കെയായി… എത്രയെടുത്താലും തീരാത്ത സമ്പാദ്യമായി…
എത്ര തിരക്കാണെങ്കിലും എന്നും ഞാൻ അമ്മയെ വിളിക്കും സുഖവിവരങ്ങൾ ചോദിച്ചറിയും അമ്മയൊന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അമ്മയ്ക്ക് ഒരു കുറവുമുണ്ടാകാതെയിരിക്കാൻ ശ്രദ്ധിച്ചിരുന്നു, രാത്രി അടുത്തവീട്ടിലെ സ്ത്രീ കൂട്ടുകിടക്കാൻ എത്തിയിരുന്നു,
പകൽ മിക്കപ്പോഴും നിളേച്ചി ഉണ്ടാകും അവിടെ, അവധി ദിവസങ്ങളിലും മറ്റും അവിടെയുണ്ടാകും, അമ്മക്കിപ്പോ നിളമോളെക്കുറിച്ചു പറയുമ്പോ നൂറ് നാവാണ് അല്ലേലും നിളമോളെന്നാൽ പണ്ടേ അമ്മയുടെ ജീവനാണ്…
ഇന്ന് ഞാൻ വലിയൊരു ബിസ്സിനെസ്സ് ഗ്രൂപ്പിന്റെ തലപ്പത്താണ്… കൃഷ്ണന്റെയും ശോഭയുടെയും മകൻ “അനന്തകൃഷ്ണൻ…” എന്ന അപ്പു… നിളേച്ചീടെ… അല്ല… എന്റെ നിച്ചീടെ അപ്പൂട്ടൻ…
വർഷങ്ങൾക്ക് ശേഷം ഇന്നാണ് നാട്ടിലെത്തുന്നത് തന്റെ പ്രീയപ്പെട്ടവരെ കാണാൻ
വീടിലെക്കടുക്കുമ്പോൾ വേഗത കുറയുന്ന കാറിലിരുന്ന് മുന്നിലേക്ക് നോക്കി, തന്റെ തറവാട്… താൻ പോകുമ്പോ ദാരിദ്ര്യത്തിന്റെ പ്രതീകം പോലെയിരുന്ന തറവാട് ഇപ്പൊ പഴമ നിലനിർത്തി പുതുക്കി പണിഞ്ഞു, സമൃധിയുടെ പ്രതീകം പോലെ
ഉമ്മറത്തു എല്ലാവരുമുണ്ട്… അമ്മയും ബന്ധുക്കളും അയൽക്കാരും അങ്ങനെയെല്ലാരും
കാറിൽ നിന്നിറങ്ങിയ തന്നെ എല്ലാരും പൊതിഞ്ഞു
“എന്താ… അപ്പു നീ കറുത്തുപോയല്ലോ…”
“എന്താ അപ്പു ഭക്ഷണമൊന്നും കഴിക്കാറില്ലേ…?”
“സുഖോല്ലേ അപ്പു മോനെ…??”
ബന്ധുക്കളുടെ ഭാഗത്തുനിന്നും ക്‌ളീഷേ ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി കൊടുത്തു
അയൽക്കാരും പരിചയക്കാരും ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ നോക്കുന്നു
എല്ലാരോടും കുശലം ചോദിച്ചു
💬 Comments
View all comments