0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight]

Author : Kambikathakal Read All Parts 182
കിടന്ന ഫോണടിച്ചപ്പോൾ എടുത്തു നോക്കി, ചിന്നുവാണ് , ഞാന്‍ ഫോൺ എടുത്ത് ചെവിയോട് ചേർത്തു . "തിരക്കിലായിരുന്നോടി പെണ്ണേ?" "ഒരു പേഷ്യൻറ് ഉണ്ടായിരുന്നു അതാ വിളിക്കാന്‍ താമസിച്ചേ" "ഊണ് കഴിച്ചോ?" "ഇല്ല, ഇപ്പോ വന്ന പേഷ്യൻറ് ഒരു X-Ray എടുക്കാൻ പോയതാ, ഇച്ചായൻ കഴിച്ചോ?" "കഴിച്ചോണ്ടിരിക്കുവാ, അന്നേരവാ നീ വിളിച്ചെ" " പിന്നെ, ഇന്ന് 4 മണിക്ക് വരില്ലേ?" " ആടീ പെണ്ണേ ,ജിതിനോട് പറഞ്ഞിട്ട് ഇറങ്ങാന്നെ" "എന്നാ ശരി , കഴിച്ചോ"
"ആം, കേസ് തീരത്ത് നീയും വേഗം പോയി കഴിക്കാന്‍ നോക്ക്" കോൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലേക്കിട്ട് ചോറുണ്ണൂന്നതിൽ വ്യാപൃതനായി. ************************ വൈകുന്നേരം ബാങ്കിൽനിന്നിറങ്ങി നേരെ പോയത് മുത്തിന്‍റെ കോളേജിലേക്കാണ്. അവിടെച്ചെന്നു അവളെയും കൂട്ടി നേരെ ചിന്നുവിന്‍റെ ഹോസ്പിറ്റലിലേക്ക് ചെന്നു. പാർക്കിങ്ങിൽ കാർ നിർത്തിയപ്പോൾ മുത്ത് ഫോൺ എടുത്ത് ചിന്നുവിനെ വിളിച്ചു. 10 മിനിറ്റുകൊണ്ട് ചിന്നു വന്നു കാറിൽകയറി, ഞങ്ങള്‍ വീട്ടിലേക്കു പോന്നു. സാദാരണ ചാച്ചൻ തമാസിച്ചാണ് വരാറ് , അക്കൌണ്ട്സ് ഒക്കെ സെറ്റില്‍ ചെയ്ത്, ബാങ്ക് ക്ലോസ് ചെയ്തു പ്യൂൺ ഷിജുച്ചേട്ടന്റെ ബൈക്കിലാണ് വരുന്നത്. അങ്ങാടിയിൽ വന്നു ആളുകളോട് വർത്തമാനമൊക്കെ പറഞ്ഞിരിക്കും പിന്നെ ഞാന്‍ പോയി കൂട്ടിക്കൊണ്ടുവരും. തേൻമലയുടെ വടക്ക് ഭാഗം മുഴുവൻ കാടാണ്. ഈ കാടിന്‍റെ തുടക്കത്തിൽ ഒരു കാവുണ്ട്. ആരാണ് അവിടുത്തെ മൂര്‍ത്തി എന്നെനിക്കറിയില്ല. സര്‍ക്കാരിന്‍റെ പുനരുദ്ധാരണ പദ്ധതി പ്രകാരം കാവിനടുത്ത് തന്നെ ഒരു അമ്പലമുണ്ടാക്കി. എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും വ്യാഴാഴ്ചകളിൽ അവിടെ പൂജകള്‍ നടക്കാറുണ്ട്. ഇവിടെ വന്നതില്‍ പിന്നെ എന്‍റെ ശ്രീമതി അത് മുടക്കിയിട്ടേ ഇല്ല.

💬 Comments

View all comments