Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight]
തിണ്ണയിലെ കസേരയിൽ ഇരുന്നു അരഭിത്തിയിലേക്ക് കാലുനീട്ടിവച്ചു ഫോണിൽ തോണ്ടുകയായിരുന്നു ഞാൻ.
"എടാ ജോക്കുട്ടാ, നിന്നെ സീതാമ്മ വിളിക്കുന്നുണ്ട്"
"ദേ മുത്തേ, നിന്‍റെ കുറുമ്പ് കൂടുന്നുണ്ട്ട്ടോ"
അവളുടെ ചെവിയിൽ പിടിച്ചു കിഴുക്കി ഞാന്‍ റൂമിലേക്ക് ചെന്നു. വാതിൽ തുറന്ന ഞാന്‍ അവിടെത്തന്നെ നിന്നു അവളെ ഒന്ന് നോക്കി, അമ്പലത്തിൽ പോകനായിട്ട് ഒരുങ്ങി നിൽക്കുവാണ് കക്ഷി. പച്ചക്കരയുള്ള സെറ്റും മുണ്ടും ആണ് വേഷം, അരക്കുതാഴെവരെയെത്തുന്ന മുടിയില്‍ ചെവിയുടെ രണ്ടുഭാഗത്തുനിന്നും കുറച്ച് എടുത്ത് പുറകില്‍ പിന്നിയിട്ടിട്ടുണ്ട്. കണ്ണെഴുതി, നെറ്റിയിൽ ചെറിയ ഒരു കറുത്ത കുറി തൊട്ട് സീമന്തരേഖയില്‍ സിന്ദൂരം ചാർത്തി അവൾ വതിൽക്കലേക്ക് നോക്കി.
"ഇതെന്താ ആദ്യം കാണുന്നപോലെ നോക്കുന്നേ?"
"നിന്നെക്കാണുമ്പോ എന്നും ആദ്യം കാണുന്നപോലാടീ "
"അത് സുഖിച്ചുട്ടോ"
"നീ ഇങ്ങനെ നിക്കുന്ന കാണുമ്പോ നിന്നെ വിടാന്‍ തോന്നുന്നില്ല"
വാതിലടച്ച് കൈ വിരിച്ചുപിടിച്ച് ചെറുചിരിയോടെ ഞാനവളുടെ അടുത്തേക്ക്ചെന്നു.
"അയ്യട, മാറങ്ങോട്ട്"
ആശിച്ചുചെന്നയെന്നെ തള്ളി ബെഡിലേക്കിട്ട്, എന്‍റെ വോലറ്റില് നിന്നും കുറച്ച് പൈസയെടുത്ത് വതിൽ തുറന്നു അവൾ പുറത്തേക്ക് പോയി. പുറകെ ഞാനും താഴേയ്ക്ക് ഇറങ്ങിച്ചെന്നു. ഒരു ഇളംനീല ചുരിദാറിട്ട് കൈയ്യിലൊരു കുടയുമായി മുത്തും ഒരുങ്ങി നിൽപ്പുണ്ട്.
"അമ്മച്ചീ.., ഞങ്ങൾ പോകുവാട്ടോ... "
ഉറക്കെ വിളിച്ചുപറഞ്ഞു മുത്തിനെയും കൂട്ടി ചിന്നു ഇറങ്ങി. പോകുന്ന പോക്കിൽ മുറ്റത്തു നിന്ന തുളസിയുടെ കതിരൊടിച്ച് മുടിയില്‍ ചൂടി, തിരിഞ്ഞെന്നെനോക്കി വെളുക്കനെ ഒന്ന് ചിരിച്ചു പിന്നെ മുത്തിന്‍റെ കൈയ്യും പിടിച്ച് മുറ്റത്തിന്‍റെ വടക്കുഭാഗത്തെ ഒറ്റയടിപ്പാതയിലൂടെ അവൾ നടന്നകന്നു.
***********************
ചാച്ചന്‍റെ ഫോൺ വന്നപ്പോള്‍ വണ്ടിയുമെടുത്ത് അങ്ങാടിയിലേക്ക് ചെന്നു. തോളിൽ ഓഫീസ് ബാഗും കയ്യിലെ കൂടിൽ സാധനങ്ങളുമായി ചാച്ചനും
💬 Comments
View all comments