Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]
ഒറ്റക്കായി. അപ്പോപ്പിന്നെ ചാച്ചൻ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പാപ്പൻ മരിക്കുന്നതിന് മുന്നേ വീടും സ്ഥലവും ചാച്ചന്‍റെ പേരില്‍ ഒസ്യത്ത് എഴുതിവെച്ചു. ഒന്നും പ്രതീക്ഷിച്ചല്ല ചാച്ചനത് ചെയ്തതെങ്കിലും പാപ്പന്‍റെ ആഗ്രഹമാണെന്ന് പറഞ്ഞു കുഞ്ഞമ്മ കയ്യൊഴിഞ്ഞു.
കുഞ്ഞമ്മയുടെ മരണശേഷം സ്ഥലം തുല്യമായി ഭാഗം വെച്ചു കൊടുക്കാന്‍ ചാച്ചൻ ശ്രമിച്ചെങ്കിലും പട്ടണത്തില്‍ താമസിക്കുന്ന അവര്‍ക്ക് ഇതൊരു പട്ടിക്കാടായിരുന്നു. എന്നാലും കയ്യിലുണ്ടായിരുന്നതും കടംമേടിച്ചതും കൂട്ടി നാല് പേർക്കും ചാച്ചൻ 10 ലക്ഷം രൂപ വീതം കൊടുത്തു. എനിക്കത് വലിയ ഇഷ്ടപ്പെട്ടില്ലെങ്കിലും ചാച്ചനും അമ്മച്ചിയും ആ പൈസ കൊടുത്തത് നിറഞ്ഞ മനസോടെ ആയിരുന്നു.
റൂമിൽ നിന്നും ഒരു കാലൻ കുടയുമെടുത്ത് താഴേയ്ക്കിറങ്ങാൻ നോക്കുമ്പോൾ ചിന്നു റൂമിലേക്ക് വന്നു.
"ഞാനും വരണുണ്ട് "
"ഞാന്‍ നിന്നെ വിളിക്കാന്‍ വരുവാരുന്നു, നമ്മുടെ കല്യാണം കഴിഞ്ഞേപ്പിന്നെ കുറെക്കാലം കൂടി ഇപ്പോഴാ അങ്ങോട്ട് പോകുന്നേ"
റൂമിലെ അഴയിൽ കിടന്ന തോർത്തെടുത്ത് ടോപ്പിനുമീതേ കൂടി അരയിൽ കെട്ടി എന്നെ നോക്കി.
"ഞാന്‍ റെഡി, പോവാം?"
"നടന്നോ"
താഴേയ്ക്ക് ചെന്നു, ഒരു വലിയ കുപ്പിയിൽ വെള്ളം , ഉച്ചഭക്ഷണം, എല്ലാംകൂടെ ഒരു സഞ്ചിയിലാക്കി എന്നിട്ട് ആ സഞ്ചിയെടുത്ത് കയ്യിൽപിടിച്ച് കാലൻ കുട അവൾക്ക് കൊടുത്ത് ഞാന്‍ മുറ്റത്തേക്കിറങ്ങി. പിന്നാലെ ജീപ്പിന്‍റെ താക്കോലുമായി ചിന്നുവും വന്നു.
മുറ്റത്തിന്‍റെ ഒരു വശത്തുള്ള ഷെഡില്‍ കിടക്കുന്ന 2015 മോഡൽ കറുത്ത മഹീന്ദ്ര ഥാർ 4 x 4 ന്‍റെ പിന്നിലേക്ക് സാധനസാമഗ്രികൾ എല്ലാം വച്ച് ഞങ്ങള്‍ മുന്നിൽ കയറി. ഒരു ചെറിയ മുരൾച്ചയോടെ കുന്നിറങ്ങി ജീപ്പ് മുന്നോട്ട് പോയി.
മെയിൻ റോഡിലിറങ്ങി കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴേക്കും
💬 Comments
View all comments