0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 257
"ഒന്ന് പോടെർക്കാ.........."........ഞാൻ ഭയം പുറത്തുകാട്ടാതെ പറഞ്ഞിട്ട് നൈസ് ആയി അവിടെ നിന്ന് മുങ്ങി.........അവൻ പറഞ്ഞതുപോലെ ചെയ്യും.........അനുഭവം ഉണ്ടേ............ അവൻ വിളിച്ചതുകേട്ടോ.........സഖാവ്..........അതെ........ഞാനൊരു സഖാവ് ആണ്.......... നെഞ്ചിൽ കൂടിയ വികാരം....... പണ്ടുതൊട്ടേ കമ്മ്യൂണിസ്റ്റ് എന്ന വാക്കിനോട് പ്രത്യേക ഒരു അടുപ്പം ആയിരുന്നു..........അതിന് കാരണം വേറെ ആരും ആയിരിക്കില്ല........അഹമ്മദ് മരയ്ക്കാർ.........എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ...........എന്റെ ഉപ്പ............. കുടുംബപരമായി ഞങ്ങൾ LDF അനുഭാവികൾ ആയിരുന്നു...........കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്റെ ഉപ്പ......... ചെറുപ്പത്തിൽ ഒരിക്കൽ ഞാൻ ഉപ്പാനോട് ചോദിച്ചു........ "ഉപ്പാ.........എന്താണീ കമ്മ്യൂണിസം..............".......... എന്റെ ചോദ്യം കേട്ട് ഉപ്പ ഒന്ന് ചിരിച്ചു.........എന്നിട്ടൊന്ന് ആലോചിച്ചു..........ഒരു ചെറിയ കുട്ടിക്ക് എങ്ങനെ കമ്മ്യൂണിസം മനസ്സിലാക്കി കൊടുക്കാം എന്ന് ആകും...........ഉപ്പാ ചിന്തിക്കുന്നത് കണ്ടിട്ട് ഉപ്പാ എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒന്ന് പറയാൻ പോകുകയാണ് എന്ന് എനിക്ക് തോന്നി........... "നമ്മൾ നമ്മുടെ വിശപ്പ് കഴിഞ്ഞു തിന്നുന്ന ഓരോ അരിമണിയും വേറെ ഒരാളുടേതാണ്..........അതാണ് മോളേ കമ്മ്യൂണിസം........."..............ഉപ്പ സിമ്പിൾ ആയി കമ്മൂണിസം എന്താ എന്ന് എനിക്ക് പറഞ്ഞു തന്നു.........ഒരു ചെറിയ കുട്ടിക്ക് ഇതിനേക്കാൾ സിമ്പിൾ ആയി കമ്മ്യൂണിസത്തെ കുറിച്ച് പറഞ്ഞുകൊടുക്കാൻ പറ്റുമോ എന്ന് എനിക്ക് അറീല്ല...........അന്ന് മുതൽ ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആണ്............. ഞാൻ ആരാണ് എന്താണ് എന്ന് പറയേണ്ട സമയം ആയി...........ഞാൻ സഖാവ് ഫാത്തിമ മരയ്ക്കാർ...........എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആണ്............ ഇനി നാലാം കൊല്ലത്തിലേക്ക്............ ഇപ്പൊ കോളേജിലെ ചെയർമാനും ഞാൻ തന്നെ.............. ഞാൻ അടുക്കളയിലേക്ക് നടന്നു..........സുബൈദക്കുട്ടി ഓരോ പണി എടുക്കുന്നത് കണ്ടു........സുബൈദക്കുട്ടി അല്ലാ......സുബൈദ മരയ്ക്കാർ........എന്റെ പൊന്നുമ്മ..........ഞാൻ വിളിക്കുന്നത് സുബൈദക്കുട്ടി എന്നാണെന്ന് മാത്രം........ "എന്താ സുബൈദക്കുട്ടി ചിണുങ്ങുന്നെ...."...........ഞാൻ അടുക്കളയുടെ വാതിൽ പടിയിൽ നിന്നുകൊണ്ട് ചോദിച്ചു...........
"അല്ല പാത്തു...........നീ കോളേജിൽ പോകുന്നില്ലേ.............ഇന്ന് നിന്റെ കോളേജ് തുറക്കുന്ന ദിവസമാണെന്ന് വല്ല ഓർമയും ഉണ്ടോ............."...........ഉമ്മ എന്നോട് ചോദിച്ചു........... ശരിയാണല്ലോ.........ഇന്നാണ് എന്റെ കോളേജിലെ അവസാനവർഷം തുടങ്ങുന്നത്.............ഒരു രസിപ്പിക്കുന്ന യാത്രയാണ് കോളേജ് ജീവിതം........അത് ഇനി അവസാനിക്കാൻ ഒരു കൊല്ലം കൂടി മാത്രം........... "ഉപ്പച്ചി എവിടെ ഉമ്മാ..........."........ "പുറത്തിരിപ്പുണ്ട്.......നീ ഈ ചായ ഉപ്പാക്ക് കൊണ്ടോയി കൊടുക്ക്........"..............ഉമ്മ പറഞ്ഞു........... ഞാൻ രണ്ടു ചായ എടുത്ത് പുറത്തേക്ക് നടന്നു........... പഴയ വലിയ വീട് ആണ് ഞങ്ങളുടേത്..........ഉപ്പ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിലും ചിലർ ആ കമ്യൂണിസത്തിൽ കറ ചേർത്തപ്പോൾ ഉപ്പ പാർട്ടിയിൽ നിന്ന് പിൻവലിഞ്ഞു.........കുടുംബപരമായി കിട്ടിയ സ്വത്തുക്കൾ വെച്ച് നല്ലൊരു ബിസിനസ്സ്മാനായി..........ഉപ്പ അവിടെയും വിജയവാനായി..........സാധാരണ ബൂർഷയോട് പാർട്ടിക്ക് മമത ഇല്ല എന്നാണല്ലോ.........പക്ഷെ ഇന്നും പാർട്ടിക്ക് ഉപ്പ ഒരു പ്രിയങ്കരൻ തന്നെ...........അതായിരുന്നു ഉപ്പാന്റെ

💬 Comments

View all comments