Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
സ്വാധീനത്തിന്റെ തലം............
പഴയവീട് ആയിരുന്നു ഞങ്ങളുടേത്........അത് ഉപ്പാന്റെ സെന്റിമെന്റ്‌സ് Sആയിരുന്നു..........ഉപ്പാന്റെ ഉപ്പ ഉണ്ടാക്കിയത് ആണ് ഈ വീട്..........ഉപ്പൂപ്പയും ഉമ്മൂമ്മയും താമസിച്ച വീട്...........ഇന്ന് അവർ രണ്ടുപേരും ഇല്ല............അതുകൊണ്ട് തന്നെ അവർ രണ്ടുപേരുടെയും ഓർമകൾ ഉള്ള ഈ വീട്ടിൽ ഒരു മാറ്റവും വരുത്താൻ ഉപ്പ ഒരുക്കം അല്ലായിരുന്നു...........അറ്റകുറ്റപ്പണികൾ തീർക്കും ഇടയ്ക്ക്............അത്രതന്നെ................
ഞാൻ ഉമ്മറത്ത് എത്തി........ഉപ്പ അവിടെ ചാരുകസേരയിൽ പത്രം വായിച്ചു ഇരിക്കുന്നുണ്ട്.........
"വലിയ സഖാവേ.......ഗുഡ്മോർണിംഗ്............."..........ഞാൻ ഉപ്പാനോട് പറഞ്ഞു.........
"ഗുഡ് മോർണിംഗ്......ചെറിയ സഖാവേ............".........പത്രത്തിൽ നിന്നും കണ്ണെടുത്തിട്ട് ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു.............
ഞാൻ കട്ടൻ ചായ ഉപ്പാക്ക് കൊടുത്തിട്ട് നിലത്ത് ഉപ്പാന്റെ കാൽമുട്ടിൽ ചാരി ഇരുന്നു............എന്റെ പണ്ടുതൊട്ടേ ഉള്ള ശീലം ആണ് ഇത്.........രാവിലെ തന്നെ ഉപ്പാന്റെ ചൂടും മണവും തട്ടി ഉള്ള ഈ ചായ കുടി.......അതിന് വേറെ ഒരു ഫീൽ ആണ്.............ഉപ്പാക്കും അറിയാം ഇത്................
ഉപ്പ പത്രത്തിൽ നിന്ന് രണ്ട് പേജ് എടുത്ത് എനിക്ക് തന്നു.........ഞാൻ പത്രത്തിലൂടെ കണ്ണോടിച്ചു...........ഇത്തവണയും കാലവർഷം കനക്കും...........പ്രളയത്തിന് സാധ്യത ഉണ്ട്...........അടിപൊളി...............
ഞാൻ ചായ കുടിച്ചു കഴിഞ്ഞു..........മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു..........ഞാൻ ഉപ്പാന്റെ തുടയിൽ ചരിഞ്ഞു കിടന്നിട്ട് മഴയിലേക്ക് നോക്കി..........
ഞാൻ പതിയെ ചെവി അടച്ചും തുറന്നും മ്യൂസിക് ഉണ്ടാക്കാൻ തുടങ്ങി..............ഉംവ്വാ..... ഉംവ്വാ.........ഉംവ്വാ............ഈ ഒരു മ്യൂസിക് ഉണ്ടാക്കാത്ത മലയാളികൾ ചുരുക്കം ആയിരിക്കും.........ഈ മഴക്കാലത്തെ ഏതൊരു മലയാളിയുടെയും ഇഷ്ടപ്പെട്ട മ്യൂസിക് ഇതായിരിക്കും............
പെട്ടെന്ന് ഉപ്പാന്റെ കൈ എന്റെ മുടിയിഴകളിൽ തഴുകി...........ഞാൻ തലതിരിച്ചു ഉപ്പാനെ നോക്കി..........
"മഴ സംഗീതം ഉണ്ടാക്കുവാണോ.........."........ഉപ്പ ചോദിച്ചു............ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി..........
"കുട്ടിത്തം ഇനിയും മാറീട്ടില്ല.........കെട്ടിച്ചുവിടാനായി പെണ്ണിനെ........."..........ഉമ്മ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു..........
ഞാൻ ഉമ്മാക്ക് കോക്രി കാണിച്ചുകൊടുത്തു.............
ഉപ്പ അതുകണ്ട് ചിരിച്ചു..........ഉമ്മയും............
"എനിക്ക് കെട്ടുകയൊന്നും വേണ്ട ഉപ്പാ........എനിക്ക് എന്നും ഇവിടെ ഇങ്ങനെ ഉപ്പാന്റെയും ഉമ്മാന്റെയും അടുത്തിരുന്നാൽ മതി.........ഈ മഴയുടെ ചീറ്റലും തണുപ്പും സംഗീതവും ആസ്വദിച്ചുകൊണ്ട്.........."...........അതും പറഞ്ഞു ഞാൻ രണ്ടുപേരുടെയും മേലിലേക്ക് ചാഞ്ഞു..................
"അങ്ങനെ ആയാ മതിയോ പാത്തൂ........ നിനക്കും വേണ്ടേ ഒരു കൂട്ട്............. ഞങ്ങൾ രണ്ടുപേരുടെ കാലം കഴി.............."........സുബൈദയെ വാക്കുകൾ പൂർത്തീകരിക്കാൻ പാത്തു സമ്മതിച്ചില്ല.........അപ്പോഴേക്കും അവൾ സുബൈദയുടെ ചുണ്ടുകളിൽ കൈ വെച്ചു...............
"അങ്ങനെ പറയരുത് ഉമ്മാ.............ഞാൻ കുറച്ചുകാലം കൂടി നിങ്ങളുടെ അടുത്ത് നിന്നോട്ടെ............പിന്നെ എനിക്ക് കൂട്ട്.......... എനിക്ക് ഒരാളെ കൂടി സ്നേഹിക്കാൻ വേണം എന്ന് തോന്നുമ്പോൾ അന്ന് ഞാൻ പറയാം........അതുവരെ എന്നെ വെറുതെ വിട്.........."............പാത്തു പറഞ്ഞു............എന്നിട്ട് അവർ രണ്ടുപേരുടെയും ദേഹത്ത് ചാഞ്ഞുകിടന്നു..............അവർ രണ്ടുപേരും അവളുടെ മുടികളിൽ തലോടി............
അപ്പോഴാണ് അനിയൻ ഫാസിൽ യൂണിഫോം ഒക്കെ ഇട്ട്
💬 Comments
View all comments