Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
പുറത്തേക്ക് വന്നത്.......അവൻ പ്ലസ്ടുവിൽ ആണ്.......... അതുകൊണ്ട് തന്നെ ക്ലാസൊക്കെ നേരത്തെ തുടങ്ങിയിട്ടുണ്ട്.............അവൻ പുറത്തേക്ക് വന്നിട്ട് എന്നെ ഒരു നോട്ടം നോക്കി............
"നിനക്ക് ഇന്ന് ക്ലാസ് തുടങ്ങുവല്ലേ..........പോകുന്നൊന്നുമില്ലേ..........സഖാവേ............."..........അവൻ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു...........
"നീ പോടാ മാക്രി......"............ഞാൻ അവനോട് പറഞ്ഞു...........
"കുറച്ചൊക്കെ ഉത്തരവാദിത്വബോധം വേണം.........എന്നിട്ട് എല്ലാവരും വിളിക്കുന്നതോ സഖാവെന്നും.......ബ്ലഡി ഗ്രാമവാസി............."...........അതും പറഞ്ഞു കുടയും തുറന്ന് അവൻ പുറത്തേക്ക് ഓടി..............
"നീ പോടാ കുരങ്ങാ........."............ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു............അവൻ അപ്പോയേക്കും എത്തേണ്ട ഇടത്ത് എത്തിയിരുന്നു............
ഉപ്പയും ഉമ്മയും എന്നെ കളിയാക്കി ചിരിച്ചു..........സത്യം പറഞ്ഞാൽ അവൻ എന്നെ കളിയാക്കിയതാണേലും അവന്റെ പറച്ചിൽ കണ്ട് എനിക്ക് തന്നെ ചിരി വന്നിരുന്നു.............
ഒരു ടിപ്പിക്കൽ താത്തയും അനിയനും ആണ് അവനും ഞാനും..........ഒരാളെ ഹാപ്പിയായി ഇരിക്കാൻ പരസ്പരം ഒരാളും സമ്മതിക്കില്ല..............പക്ഷെ എന്റെ മുഖം അവൻ കാരണമല്ലാതെ ഒന്ന് വാടിയെന്ന് കണ്ടാൽ പിന്നെ എന്നെ ഹാപ്പിയാക്കാതെ അവന് ഉറക്കമുണ്ടാകില്ല..........അതുപോലെ തന്നെയാണ് എനിക്കും............
ഞാൻ എണീറ്റ് കോളേജിൽ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി........
മഴക്കാലത്തെ രാവിലത്തെ മഴ ആസ്വദിക്കുന്ന പോലെ അത്ര സുഖമുള്ള കാര്യമല്ല മഴക്കാലത്തെ രാവിലത്തെ കുളി............മിക്കവാറും മഴയുടെ താളത്തിന് അനുസരിച്ചു തുള്ളിക്കൊണ്ടായിരിക്കും കുളിക്കുക.........പക്ഷെ ആ കുളി ഒന്ന് കഴിഞ്ഞാൽ കിട്ടുന്ന ഒരു ഉന്മേഷം അത് വേറെ ഒരു കാലത്തും കിട്ടില്ല............
അങ്ങനെ രാവിലത്തെ ചാടിത്തുള്ളിയുള്ള കുളി ഒക്കെ കഴിഞ്ഞു ഞാൻ ഡ്രെസ്സിട്ട് ബ്രേക്ഫാസ്റ്റ് കഴിച്ചു ബാഗെടുത്ത് ഞാൻ പുറത്തേക്കിറങ്ങി...............മഴ ഒഴിഞ്ഞെന്ന് തോന്നുന്നു.......അതുകൊണ്ട് തന്നെ ഞാൻ സ്കൂട്ടി എടുത്തു............കോളജിലേക്ക് പുറപ്പെട്ടു.........
ഇടയ്ക്ക് വെച്ച് മഴ ഒന്ന് ചെറുതായി ചാറി........ പടച്ചോനെ പണി പാളിയോ എന്നൊന്ന് ആലോചിച്ചപ്പോഴേക്കും മഴ സ്ഥലം കാലിയാക്കി...........വെറും സ്നേഹം തന്നെ.............
അങ്ങനെ കോളേജിലെത്തി.......സ്കൂട്ടി പാർക്ക് ചെയ്തു.......കോളേജിലേക്ക് നടന്നു.............കോളേജ് കെട്ടിടത്തിന് അടുത്ത് വണ്ടി പാർക്ക് ചെയ്യാൻ പാടില്ല.......കോളേജിലേക്ക് ഒരു നീണ്ട റോഡുണ്ട്........അതിന് താഴെ സൈഡിലായി ആണ് വണ്ടികൾ എല്ലാവരും പാർക്ക് ചെയ്യുക..........
വണ്ടി പാർക്ക് ചെയ്ത് ഞാൻ കോളേജിലേക്ക് നടന്നു............ആ റോഡിന് ഇരുവശവും മരങ്ങളും പൂക്കളും ചെടികളും ഒക്കെയാണ്............കോളേജിലെ കാമുകീകാമുകന്മാരുടെഇഷ്ട സങ്കേതം...........വാകയും ദേവദാരുവും പൂത്തു നിൽക്കുന്നുണ്ട്............മഴക്കാലത്തെ ഇരുട്ട് കലർന്ന അന്തരീക്ഷത്തിൽ വാകയുടെ ചുവന്ന പൂക്കൾ പൂത്തുനിൽക്കുന്നത് കാണാൻ വേറെ ഒരു തരം ഭംഗിയാണ്............സന്തോഷം ഉള്ളിൽ നിറയ്ക്കാൻ സാധിപ്പിക്കുന്ന കാഴ്ച........
നിലത്തുവീണ ഒരു വാഗപ്പൂ ഞാൻ എടുത്തു........അതിലെ ചുവപ്പ് എന്റെ മനം കുളിർക്കുന്ന കാഴ്ചയായി..........ഞാൻ ആ പൂവിന്റെ തണ്ടിൽ പിടിച്ചു ആ പൂവിനെ കറക്കി..........ആ പൂവിൽ പറ്റിപ്പിടിച്ചു നിന്നിരുന്ന മഴത്തുള്ളികൾ എന്റെ മുഖത്തേക്ക് തെറിച്ചു...........ഞാൻ പെട്ടെന്ന്
💬 Comments
View all comments