Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
മുഖം വെട്ടിച്ചു...........മഴത്തുള്ളി മുഖത്ത് വീണ നിമിഷം ഒരു തണുത്ത കൊള്ളിയാൻ എന്റെ ഉള്ളിലൂടെ പോയി............
ഞാൻ പതിയെ മുന്നോട്ട് നടന്നു.......ദേവദാരുവും പൂത്ത് നിൽക്കുന്നത് ഞാൻ കണ്ടു...........അതിന്റെ വെള്ളയും പച്ചയും കലർന്ന് നിൽക്കുന്ന പൂക്കൾ എന്റെ മനസ്സിന് സാന്ത്വനമേകി.......... ഒരു പാട്ടാണ് എന്റെ ഉള്ളിലേക്ക് ഓടി വന്നത്.........
"ദേവദാരു പൂത്ത കാലം നീ മറന്നുവോ............
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ.........
ദേവദാരു പൂത്ത കാലം നീ മറന്നുവോ................
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ............
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ............
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ.............
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ.............
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ.............
മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ............
അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ..........
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ............
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ.............."..........
വളരെയൊരു നല്ല ഫീൽ ഗുഡ് സോങ് ആണത്........മിക്കവാറും എല്ലാകൊല്ലവും പുതിയ അധ്യയനാവർഷത്തിലേക്ക് നടന്നുകയറുമ്പോഴും ഈ പാട്ട് എന്റെ മനസ്സിൽ ഓടി വന്നിട്ടുണ്ട്.............
ഞാൻ ആ പാട്ടും മനസ്സിൽ മൂളി കോളേജിലേക്ക് നടന്നു...........ഞാൻ കൂട്ടുകാരികളെ കണ്ടു..........ഞാൻ ഗംഗയെ തിരഞ്ഞു...........അവളെ അവിടെ എവിടെയും കണ്ടില്ല..........എന്റെ ഈ കോളേജിലെ ഏറ്റവും അടുത്ത കൂട്ടുകാരി ആണ് ഗംഗ..............കോളേജ് ലൈഫിൽ നമ്മൾ കുറേ കൂട്ടുകാരെ സ്വന്തമാക്കും പക്ഷെ എന്നും നമുക്ക് ഒരു ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട് ഉണ്ടാകും...........അതാണെനിക്ക് ഗംഗ...........പണമോ സൗന്ദര്യമോ അല്ല അതിനെ നിർണയിക്കുന്നത്............മനസ്സിന്റെ അടുപ്പമാണ്.........നമുക്ക് എന്തും പറയാൻ പറ്റുന്ന എന്തും ഷെയർ ചെയ്യാൻ പറ്റുന്ന ഫ്രണ്ട്...........എല്ലാവർക്കും അങ്ങനെ ഒരു ഫ്രണ്ട് ഉണ്ടാകും അങ്ങനെ ഉണ്ടാക്കാത്തവരെ ഞാൻ ഇപ്പൊ എന്താ പറയുക..........അവരെ കുറിച്ച് ഒന്നും പറയാൻ തന്നെ ഇല്ല.............
ഗംഗയെ തിരഞ്ഞെങ്കിലും കണ്ടില്ല.........ഞാൻ കൂട്ടുകാരികളോട് സംസാരിച്ചുകൊണ്ട് കോളേജിലേക്ക് നടന്നു........
റോഡ് കഴിഞ്ഞാൽ പിന്നെ കോളേജിന്റെ വലിയ മുറ്റം ആണ്..........കോൺക്രീറ്റ് ഒന്നും ഇട്ടിട്ടില്ല.........ഒരു കണക്കിന് അതാണ് നല്ലത്............ഭൂമിയിൽ ചവിട്ടി തന്നെ ജീവിക്കണം............കോൺക്രീറ്റ് ഒക്കെ ആകുമ്പോ എന്തോ ഒരു വൈക്ലഭ്യം ആണ്.......... പക്ഷെ ഈ മഴക്കാലത്ത് ഇടയ്‌ക്കെങ്കിലും ഈ മുറ്റമൊന്ന് കോൺക്രീറ്റ് ഇട്ടെങ്കിൽ എന്ന് പ്രാകിയാണെങ്കിലും ആരെങ്കിലും ഒരാളെങ്കിലും പറഞ്ഞുപോകും.........കാരണം വേറെ ഒന്നുമല്ല ചളി തന്നെ...........സൂക്ഷിച്ചു നടന്നില്ലെങ്കിൽ മൂക്കും കുത്തി നിലത്ത് വീഴും.........
ഞാൻ പതിയെ ചുരിദാറിന്റെ പാന്റ് ഒന്ന് പൊക്കി ക്ലാസ്സിലേക്ക് നടക്കാനൊരുങ്ങവേ ആണ് പിന്നിൽ നിന്ന് ആ വിളി വന്നത്..........
"സഖാവേ.........."...........ഞാൻ തിരിഞ്ഞു നോക്കി..........
പാർട്ടി കോളേജ് വിങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപേട്ടൻ ആണ്..........
"ഹാ..........സഖാവേ........സുപ്രഭാതം..........എന്തൊക്കെയുണ്ട് വിശേഷങ്ങൾ.........."..........ഞാൻ ചോദിച്ചു...........
"നല്ലത് തന്നെ.........അവധിക്കാലം ഒക്കെ എങ്ങനുണ്ടായിരുന്നു............".........അനൂപേട്ടൻ
💬 Comments
View all comments