Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
ആഗമരായിരുന്നു............
മുദ്രാവാക്യം വിളിക്കുകയും സമരത്തിന്റെ നേതൃത്വത്തിനും ഞാൻ തന്നെയായിരുന്നു മുൻപിൽ......
സമാധാനമായുള്ള ഒരു സമരം ആയിരുന്നു ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്............പക്ഷെ ഇടയ്ക്ക് വെച്ച് ഷാരോണും കൂട്ടരും അവരുടെ പാർട്ടി പ്രവർത്തകരും പൊലീസിന് നേരെ കല്ലെറിഞ്ഞു...........
സമരം അക്രമാസക്തമായി.............പോലീസ് കോളേജിന് ഉള്ളിൽ കടന്നു.......ലാത്തി വീശി.................
എല്ലാവരും ചിതറിയോടി...........ഞാൻ ഓടി..........
ഓടുന്നതിന് ഇടയിൽ ഗംഗയെ പൊലീസുകാർ മർദിക്കുന്നത് ഞാൻ കണ്ടു..........
ഞാൻ അവളുടെ അടുത്തേക്ക് ഓടി.........
പൊലീസുകാരെ തടഞ്ഞു........
എന്റെ തലയ്ക്ക് ലാത്തി കൊണ്ട് അടി കിട്ടി.........ഞാൻ വീണു..........
വീണുകിടന്ന എന്റെ നേരെ പോലീസുകാരൻ ലാത്തി വീശി............ഒരു കൈ അതിനെ തടഞ്ഞു.........
ഞാൻ ആ കയ്യിന്റെ ഉടമസ്ഥനെ നോക്കി...........
അജ്മൽ.............
പോലീസുകാരൻ അവന് നേരെ ലാത്തി വീശി.........അവൻ ലാത്തി പിടിച്ചിട്ട് പോലീസുകാരനെ ഉന്തി പുറത്തേക്കിട്ടു...........
ഗംഗയും അജ്മലും എന്നെ എണീൽപ്പിച്ചു.........
എന്റെ തലയിൽ നിന്ന് ചോര ചെറുതായി ഒലിക്കുന്നുണ്ടായിരുന്നു.............
പെട്ടെന്ന് ഒരാൾ ഗംഗയുടെ നേരെ ലാത്തി വീശി...........അവൾ ഒഴിഞ്ഞുമാറി..........അയാൾ അവളുടെ പിന്നാലെ ചെന്നു............അവൾ ഓടി.........പിന്നാലെ അയാളും............
എനിക്ക് എന്റെ ബോധം പോകുന്ന പോലെ തോന്നി...........
എന്റെ നേരെ വന്നവരെയെല്ലാം അജ്മൽ തല്ലിയും ഉന്തിയും ഒഴിവാക്കി..........
ഇതിനിടയിൽ പ്രിൻസിപ്പലും മറ്റു അധ്യാപകരും വന്ന് പോലീസിനോട് പുറത്തുപോകാൻ പറഞ്ഞു..........
പോലീസ് എന്നെ കിട്ടാതെ പോകില്ല എന്ന് പറഞ്ഞു...........
ഇവിടുന്ന് ആരെയും കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന് പ്രിൻസിപ്പൽ തീർത്തുപറഞ്ഞു...........ശേഷം പ്യൂണിനോട് എല്ലാ ക്ലാസ്റൂമും അടയ്ക്കാൻ പറഞ്ഞു...........
ഞാനും അജ്മലും കൂടി ഏതോ ലാബിനുള്ളിൽ ഒളിച്ചിരിക്കുക ആയിരുന്നു........ഞാൻ അവന്റെ കൈകൾക്കുള്ളിലും..........ഞാൻ പുറത്തുചാടാൻ വേണ്ടി ഒന്ന് ശ്രമിച്ചു..........
പക്ഷെ അവൻ എന്നെ ബലത്തിൽ പിടിച്ചുനിർത്തി..........
ഞാൻ പേടിയോടെ അവനെ നോക്കി...........
"ഇപ്പോ നിന്നെ അവർക്ക് കിട്ടിയാൽ നിന്റെ പരിപ്പ് അവർ എടുക്കും..........".........അവൻ എന്റെ പേടി കണ്ടെന്നവണ്ണം പറഞ്ഞു...........
ഞാൻ ഒന്ന് ശാന്തമായി...........
എന്റെ കണ്മുന്നിൽകൂടി ലാബിന്റെ വാതിൽ അടയുന്നത് ഞാൻ കണ്ടു..........ഒപ്പം എന്റെ ബോധവും എന്നിൽ നിന്ന് പോയി.............
ഫാത്തിമ അജ്മലിലേക്ക് വീണു.......
അജ്മൽ അവളെ താങ്ങിയെടുത്ത് അവിടെ ഒരു ബെഞ്ചിൽ കിടത്തി...........
അജ്മൽ എന്നിട്ട് ജനലിൽ കൂടി പുറത്തെ അവസ്ഥ നോക്കി.............
പോലീസും പരിവാരങ്ങളും സ്ഥലം കാലിയാക്കിയിരുന്നു.............
കോളേജ്
💬 Comments
View all comments