Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
കണ്ട് നിന്നു...........
"നീ എന്താ ഇവിടെ..........."........ഞാൻ അവനോട് ചോദിച്ചു..........
"ഇതെന്റെ വീടാണ്..........."..........അവൻ പറഞ്ഞു............
അവന്റെ മറുപടി കേട്ട് എന്റെ കിളിപാറി..........
"നിന്റെ വീടെന്ന് പറഞ്ഞാൽ..........."..........ഞാൻ സംശയത്തോടെ അവനോട് ചോദിച്ചു...........
"ഞാൻ അറയ്ക്കൽ അബൂബക്കർ ഹാജിയുടെ മകനാണ്..........."..........അവൻ പറഞ്ഞു.............എന്നിട്ട് അവൻ ഉള്ളിലേക്ക് നടന്നു...........
അനൂപേട്ടനും ഇത് കേട്ടിരുന്നു..........അനൂപേട്ടന്റെ കിളിയും നല്ലപോലെ പാറിയിരുന്നു..............
പിന്നെ ഹാജി വന്നതും ഹാജിയോട് കാര്യങ്ങൾ പറഞ്ഞ് ഒരു ലക്ഷം രൂപ തരാം എന്ന് പറഞ്ഞതും ഒക്കെ ഞങ്ങൾ ഒരു തരിപ്പോടെ മാത്രമാണ് കേട്ടത്..........ഞങ്ങൾ അജ്മൽ തന്ന ഷോക്കിൽ നിന്ന് വിട്ടുമാറിയിട്ടില്ലായിരുന്നു..................
പക്ഷെ പല കാര്യങ്ങളും എന്നെ ചിന്തിപ്പിച്ചു.............
ജനങ്ങൾ ദൈവത്തെ പോലെ കാണുന്ന അറയ്ക്കൽ അബൂബക്കർ ഹാജിയുടെ മകനാണോ ഇങ്ങനെ കള്ളും കഞ്ചാവും പെണ്ണുംപിടിച്ചു നടക്കുന്നത്............
അത് എന്നെ വല്ലാതെ സംശയത്തിലാഴ്ത്തി..........
ധനികരുടെ മക്കൾ അവരുടെ വളർത്തുദോഷം കൊണ്ട് ഇങ്ങനെ ചെയ്യുന്ന കഥകൾ ഒക്കെ ഞാൻ കേട്ടിട്ടുണ്ട് പക്ഷെ അജ്മലിന്റെ മാതാപിതാക്കൾ അങ്ങനെയുള്ളവരേ അല്ല...........കാരുണ്യത്തിന്റെ നിറകുടം ആണ് രണ്ടും...........പക്ഷെ ഇവൻ.............
എന്റെയും ഉപ്പാന്റെയും സ്ഥിരം സംസാരത്തിൽ ഞാൻ ഈ വിഷയം എടുത്ത് ഇട്ടു...........
"ഉപ്പാ........ഉപ്പാക്ക് അറയ്ക്കൽ അബൂബക്കർ ഹാജിയെ അറിയില്ലേ............."...........ഞാൻ ചോദിച്ചു.............
"ആ അബുവോ.........എന്താടി നീ അവന്റെ അടുത്തുപോയി വല്ല വികൃതിയും കാട്ടിയോ..........".........ഉപ്പ എന്നോട് ചോദിച്ചു............
"ഇല്ല ഉപ്പാ..........ഇങ്ങള് പറയുന്നത് കേൾക്ക്..........."........ഞാൻ പറഞ്ഞു.............
"ആ ഇയ്യ് പറഞ്ഞോ..........".......
"ഉപ്പാക്ക് ഹാജിയുടെ മക്കളെ കുറിച്ച് അറിയാമോ........."...........ഞാൻ ചോദിച്ചു..........
"അവന്..........അവന് രണ്ടുമക്കളുണ്ട്............ഒരു ആണും പെണ്ണും ആണെന്ന് തോന്നുന്നു........."..........ഉപ്പാ പറഞ്ഞു...........
"അവരെക്കുറിച്ചു അറിയോ.........."..........ഞാൻ പിന്നെയും ചോദിച്ചു............
"അവൻ മക്കളെക്കുറിച്ചു അത്ര ഓപ്പൺ അല്ല.........എന്തെടി........."...........ഉപ്പാ ചോദിച്ചു..........
"ഒന്നുമില്ല........ഇന്ന് അവിടെ പോയിരുന്നു...........എന്തൊരു
💬 Comments
View all comments