0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 1.1K
നേരം ഒന്ന് ആലോചിച്ചു............. "എനിക്ക് ഇത്താനോട് പറയാൻ ഒന്നേ ഒള്ളു.........ഒരു പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ട് ആ പുസ്തകത്തെ വിലയിരുത്തരുത്...........അവനെ മുഴുവനായി അറിയാതെ അവനെ കുറിച്ച് പറയുന്നത് പൊട്ടത്തരം ആണ്.............".........അവൻ പറഞ്ഞു........... "പിന്നെ ആ അമ്മച്ചി പറഞ്ഞത് വിശ്വസിക്കാൻ നിക്കരുത്..............നാട്ടിലെ അമ്മച്ചിമാർക്കൊക്കെ ഒരാളെ കുറിച്ചും നല്ലത് പറയുന്നത് ഇഷ്ടമല്ല............ഒരു ആണും പെണ്ണും ഒരുമിച്ച് നടന്നാലോ സംസാരിച്ചാലോ അവര് തമ്മിൽ എന്തൊക്കെയോ ഉണ്ട്.........ഒരാൾ മുടി നീട്ടി വളർത്തിയാൽ അവൻ കഞ്ചാവ്,കള്ളുകുടിയൻ അങ്ങനെ പല വിശേഷണങ്ങളും കൊടുക്കുക..........അതൊക്കെയാണ് വെറുതെ ഇരിക്കുന്ന നാട്ടിലെ അമ്മച്ചിമാരുടെ ഹോബി.......".........ഫാസിൽ പറഞ്ഞു............. "പിന്നെ നീ എന്താ പറഞ്ഞത്...........ഒരു പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ ആണ് അവൻ അവരെ തല്ലിയത് എന്നല്ലേ...........അവന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ അവൻ അവരെ തല്ലി എന്നുണ്ടെൽ അവൻ ഒരു ആൺകുട്ടി ആണ്..........."...........അതും പറഞ്ഞിട്ട് ഫാസിൽ എഴുന്നേറ്റു...........
അവൻ പെട്ടെന്ന് എന്നെ നോക്കി............ "അവൻ ഒരാളെ പ്രണയിച്ചിരുന്നു എന്നുണ്ടെൽ അവന് ഒരു ചങ്ക് ഫ്രണ്ട് ഉണ്ടാകും.........ഉറപ്പായും.............ഒരു ആണിന് ഒരു ചങ്ക് ഫ്രണ്ട് നിർബന്ധമാണ്..........അവന്റെ രഹസ്യം എല്ലാം അറിയുന്ന അവന്റെ എല്ലാ കോപ്രായത്തിനും കൂട്ട് നിൽക്കുന്ന ഒരു ചങ്ക് ഉണ്ടാകും..........ഇനി അവൻ ഒരാളെ പ്രേമിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും ഉണ്ടാകും.........കാരണം ഓരോ പ്രണയത്തിനും ഒരു മീഡിയേറ്റർ ഉണ്ടാകും...........അവർ രണ്ടു വഴിക്ക് പോകാൻ ശ്രമിച്ചാലും അവരെ ഒരുമിച്ചു നിർത്തുന്ന ഒരു ചങ്ക് മീഡിയേറ്റർ.........".........ഫാസിൽ കണ്ണടച്ചുകൊണ്ട് പറഞ്ഞു............ "അവനെ അറിയണമെങ്കിൽ അങ്ങനെയൊരു ഫ്രണ്ടിനോട് സംസാരിച്ചാൽ മതി.........എല്ലാം അറിയാൻ പറ്റും.........."..........അവൻ പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി........... അവൻ അത് എന്നോട് പറയുമ്പോൾ വിനീതിനെ ആണ് എനിക്ക് ഓർമ്മ വന്നത്.............. ഞാൻ അവനെ വിളിച്ചാലോ എന്ന് കരുതി............

💬 Comments

View all comments