0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 1.1K
ഞാൻ കുറെ നേരം അതിനെ പറ്റി ആലോചിച്ചു.........ഒടുക്കം അത് വേണ്ടായെന്ന് വെച്ചു............. പിന്നെയും ദിവസങ്ങൾ കടന്നുപോയി........... അവന് ഒരു മാറ്റവും ഇല്ല....... പക്ഷെ അവനോടുള്ള മറ്റുള്ളവരുടെ സമീപനം പാടെ മാറി............ പക്ഷെ അവനോട് കൂട്ടുകൂടാൻ ആരും മുതിർന്നില്ല........... ഒരു ദിവസം ഞാൻ കോളേജ് വിട്ട് ഞാൻ വീട്ടിലേക്ക് വരികയായിരുന്നു........... പെട്ടെന്ന് റോഡ് സൈഡിൽ ഞാൻ അജ്മലിന്റെ ബുള്ളറ്റ് കണ്ടു............ ഞാൻ വണ്ടി നിർത്തി.......... അടുത്തേക്ക് ചെന്നു.......... ബൈക്കിന് അടുത്തെത്തിയപ്പോൾ അജ്മൽ നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടു...........അവന്റെ അടുത്ത് തന്നെ ഒരു നാലഞ്ച് കള്ളുകുപ്പികളും............. കള്ളുകുടിച്ചിട്ട് ബോധം പോയതാണ്.............. ഞാൻ അവനെ നോക്കി.......... നെറ്റിയിൽ ചെറിയ ഒരു മുറിവുണ്ട്............ പക്ഷെ സാരമുള്ളതല്ല........... ഞാൻ തിരിഞ്ഞു നടക്കാനൊരുങ്ങി......... പക്ഷെ അവനെ അവിടെ അങ്ങനെ വിട്ടുപോകാൻ എനിക്ക് തോന്നിയില്ല.......... ഞാൻ എന്റെ വണ്ടി എടുത്തിട്ട് അവന്റെ അടുത്തേക്ക് കൊടുന്നു.......... എന്നിട്ട് അവനെ പതിയെ എണീൽപ്പിച്ചു.......... അവന് നല്ല ഭാരം ഉണ്ടായിരുന്നു.........ഞാൻ നല്ലപോലെ കുഴങ്ങി......... അപ്പൊ അതിൽക്കൂടെ സ്കൂളിൽ പഠിക്കുന്ന രണ്ടുമൂന്ന് ചെക്കന്മാർ പോകുന്നത് കണ്ടു.......... ഞാൻ അവരോട് സഹായിക്കാൻ പറഞ്ഞു.......
ഒരു വിധത്തിൽ ഞങ്ങൾ അവനെ സ്കൂട്ടിയുടെ പിന്നിൽ ഇരുത്തിച്ചു........... എന്നിട്ട് ഞാൻ മുന്നിൽ കയറി അവനെ എന്റെ മേലിലേക്ക് ചാരി കിടത്തി.........അവന്റെ കൈകൾ കൊണ്ട് ഞാൻ എന്റെ മുൻപിൽ ലോക്ക് ഇട്ടു........... ഞാൻ അജ്മലിന്റെ വീട്ടിലേക്ക് വണ്ടി വിട്ടു............ വീട്ടിലെത്തി കാളിങ് ബെൽ അടിച്ചു.......... ഞാൻ അവനെ താങ്ങി പിടിച്ച് വാതിൽ തുറക്കാൻ വേണ്ടി കാത്തുനിന്നു......... വാതിൽ തുറന്നു.........ഉമ്മച്ചി........... "പാത്തു......."........എന്നെക്കണ്ട് ഉമ്മച്ചി വിളിച്ചു.........പെട്ടെന്ന് ഉമ്മച്ചിയുടെ കണ്ണ് അജ്മലിന് അടുത്തേക്ക് പോയി...........

💬 Comments

View all comments