Chapter Title : മഴത്തുള്ളിക്കിലുക്കം 2 [Indrajith]
ഗിരിയൊരു ഗേറ്റ് കണ്ടു...ഹനീഫയാ ഗേറ്റ് തള്ളിതുറന്നു ആയാസപ്പെട്ട് മുന്നോട്ടു നീങ്ങി..ഇപ്പോൾ അയാളുടെ മുട്ട് വരെ വെള്ളമായി....
"ആഹ്.."
മുന്നോട്ടു വീഴാൻ പോയ ഹനീഫയെ ഗിരി പിടിച്ചു നിർത്തി..
"എന്റെ കാലു റബ്ബേ.."
ഗിരി ചുവട്ടിലേക്ക് ടോർച്ചടിച്ചു...ഒന്നും കാണുന്നില്ല...കാൽ എവിടെയെങ്കിലും തട്ടിക്കാണും...അവൻ അയാളെ താങ്ങി വീടിന്റെ ഇറയത്തെത്തിച്ചു...കറന്റ് ഒന്നുമില്ലെന്ന് തോന്നുന്നു...ഉള്ളിലൊരു മെഴുകുതിരി വെട്ടം മാത്രം...അവൻ വാതിലിന്മേൽ കൊട്ടി..ആരോ വന്നു വാതിൽ തുറന്നു...
ഗിരി ഹനീഫയെ താങ്ങിപിടിച്ചു അകത്തു കൊണ്ട് ഇരുത്തി..അയാൾ ഞൊണ്ടിയാണ് നടക്കുന്നത്...കാലിൽ എന്തേലും കയറിയോ ഈശ്വരാ....
അവൻ ചുറ്റും നോക്കി...അവന്റെയും രാവിലെ കണ്ട ആ സുന്ദരിയുടേം കണ്ണുകൾ തമ്മിലുടക്കി. ആ അവസ്ഥയിലും അവന്റെ മനസ്സിൽ കാമത്തിൻ പൂത്തിരി കത്തി....എന്നാൽ അവളുടെ കണ്ണുകളിൽ ഭയവും ഉത്കണ്ഠയുമായിരുന്നു അവനു കാണാൻ കഴിഞ്ഞത്...
ഹനീഫയുടെ ജ്യേഷ്ഠന്റെ വീടായിരുന്നു അത്....അയാൾ, ഭാര്യ, രാവിലെ കണ്ട പെണ്ണ്, പിന്നെയൊരു മണ്ണുണ്ണി ലുക്കുള്ള ചെറുപ്പക്കാരൻ, ഒരു ചെറുപ്പക്കാരി...ആ ചെറിയ പെൺകുട്ടി, ഫായിസിന്റെ പെങ്ങൾ എന്നിങ്ങനെ കുറച്ചു പേരാണ് ആ വീട്ടിലുണ്ടായിരുന്നത്...ഏതായാലും ഇരുട്ട് മാറി വെളിച്ചം വരുന്ന വരെ കാത്തിരിക്കാൻ തീരുമാനമായി. ഇത് കേട്ട പാടെ മണ്ണുണ്ണി എഴുന്നേറ്റു മുകളിലത്തെ മുറിയിലേക്ക് കേറിപ്പോയി, പിന്നാലെ ചെറുപ്പക്കാരിയും....ഹനീഫ അവിടെത്തന്നെയുള്ള സോഫമേൽ ചെരിഞ്ഞു...ഗിരി അവിടെയിരുന്നു മെല്ലെ ഒന്ന് മയങ്ങി...
കാലിന്മേൽ തണുപ്പടിക്കുന്നതു അറിഞ്ഞാണ് ഗിരി എഴുന്നേറ്റത്...വെള്ളം വീട്ടിനകത്തേക്ക് എത്തിയിരിക്കുന്നു!!! അവൻ ചാടിപ്പിടഞ്ഞെണീറ്റു....
"ഇക്കാ ഇക്കാ!!!!"
അവൻ ഹനീഫയെ വിളിച്ചുണർത്തി...
അയാൾ കണ്ണും ചിമ്മിയെഴുന്നേറ്റു, കാര്യം മനസ്സിലാക്കാൻ അയാൾക്കു കുറച്ചു സമയം വേണ്ടി വന്നു. അയാൾ ബഹളം വെക്കാൻ തുടങ്ങി..അത് കേട്ടിട്ടാവണം കുട്ടികളൊഴികെയുള്ളവരെല്ലാം എഴുന്നേറ്റു വന്നു. എല്ലാരും വെപ്രാളപ്പെട്ട് എന്ത് ചെയ്യണം
💬 Comments
View all comments