0%

Chapter Title : മഴത്തുള്ളിക്കിലുക്കം 2 [Indrajith]

Author : Kambikathakal Read All Parts 305

"ഏഹ് ??"

"തറവാടിനടുത്തു വെള്ളം കേറി തുടങ്ങി...അവിടെ പെണ്ണുങ്ങളും കുട്ട്യോളും ഒക്കെ ഉള്ളതാ...ഒന്ന് സഹായിക്കണം.."

കാര്യത്തിന്റെ ഗൗരവം അവനു അപ്പോളാണ് മനസ്സിലായത്...താഴെയെന്നു പറയുമ്പോ ഇങ്ങോട്ടു വരുന്ന വഴിക്കുള്ള പാടത്തിനടുത്തായിരിക്കാം.....ഈ പാതിരാത്രി എന്ത് ചെയ്യാനാണ്...എന്നാലും ഒന്ന് പോയി നോക്കുക തന്നെ...ആ കിലുക്കാംപെട്ടി പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിലോടിയെത്തി..

അവൻ ഷർട്ട് എടുത്തിട്ട് വേഗം തന്നെ താഴേക്കെത്തി, പരിഭ്രമം നിറഞ്ഞ മുഖവുമായി ഐഷാബി അവിടെ നിന്നിരുന്നു...അവൻ ഉമ്മറത്ത് നിവർത്തിയിട്ടിരുന്ന കോട്ട് ധരിച്ചു ഹനീഫ കൊടുത്ത ടോർച് ഓൺ ആക്കി അയാളുടെ പിന്നിൽ നടന്നു..ഭാഗ്യം അത്യാവശ്യം പ്രകാശം അടിക്കുന്ന ടോർച് ആണ്....നല്ല രീതിയിൽ തന്നെ മഴ പെയ്യുന്നുണ്ട്....

ഇനി ഇറക്കം ആണ് ട്ടോ സൂക്ഷിക്കണം , ഹനീഫ വിളിച്ചു പറഞ്ഞത് അവൻ കേട്ടു..വെള്ളം കുത്തിയൊലിച്ചു പോകുന്നു...വളരെ ശ്രദ്ധയോടെയാണ് ഹനീഫ നടക്കുന്നത്...ഒന്ന് രണ്ടു തവണ ഗിരി അയാളുടെ പിന്നിൽ ചെന്ന് ഇടിച്ചു ഇടിച്ചില്ല എന്ന നിലയിൽ ആയി.

അവർ കുറച്ചു നേരം കൂടി നേരെ നടന്നു..പെട്ടെന്ന് ഹനീഫ നിന്ന് ..പതുക്കെ പതുക്കെ എന്ന് പറഞ്ഞു....അയാൾ ചുറ്റും ടോർച്ച അടിച്ച ശേഷം അതീവ ശ്രദ്ധയോടെ ഇടത്തോട്ടു തിരിഞ്ഞു...ഗിരിയും ചുറ്റും ടോർച്ചടിച്ചു വലതു വശത്തു പെട്ടെന്ന് ചെടികൾ ദൃഷ്ടിയിൽ നിന്ന് മാഞ്ഞു...കുളം ആണെന്ന് തോന്നുന്നു...റോഡ് ഏതാ കുളം ഏതാ എന്ന് ഒരു പിടുത്തവും ഇല്ലാ...റോഡ് എങ്ങാനും ഇടിഞ്ഞിട്ടുണ്ടെങ്കിൽ!!! ഗിരിയുടെ മനസ്സിലൂടെ ഒരു വിറയൽ കടന്നു പോയി.....കാലിന്റെ മുട്ടിന്റെ കുറച്ചു താഴെ വരെ വെള്ളം എത്തി..

ഒന്ന് രണ്ടു വളവു തിരിഞ്ഞു അവർ കുറച്ചു മുന്നോട്ടു നടന്നു...ഹനീഫ തിരിഞ്ഞു ടോർച് അടിച്ചു ഗിരിയോട് നില്ക്കാൻ പറഞ്ഞു....ടോർച്ചിന്റെ വെളിച്ചത്തിൽ

💬 Comments

View all comments