Chapter Title : മഴത്തുള്ളിക്കിലുക്കം 2 [Indrajith]
പാടൊന്നുമില്ല....
അവൻ ആ കവലയിലെത്തി...ആരേം കാണുന്നില്ല..അവൻ ഫോൺ എടുത്തു ഐഷാബിയെ വിളിച്ചു...എൻഗേജ്ഡ് ആണ് അവൻ ഫോണേൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു ...പെട്ടെന്നാരോ കൈകൊട്ടി..അവൻ തലയുയർത്തി നോക്കി ആരോ കൈവീശിക്കാണിക്കുന്നു....അവൻ അങ്ങോട്ട് ചെന്നു ഒരു നീണ്ടു ചടച്ചു മനുഷ്യൻ..അയാൾ അവനെ കണ്ടതും ഒരു കൃത്രിമച്ചിരി ചിരിച്ചു, മഞ്ഞപല്ലുകൾ....തലയിൽ ഒരു ടവൽ കെട്ടി വെച്ചിരിക്കുന്നു....അവനും ഒന്ന് ചിരിച്ചെന്നു വരുത്തി. അയാൾ പണിപ്പെട്ടു അവന്റെ ബുള്ളെറ്റിനു പിന്നിൽ കയറി, കാലിൽ ഒരു കെട്ട്..വല്ല മുറിവോ മറ്റോ ആയിരിക്കും...
"പൂവാം"
"ആ "
"എത്താൻ വൈകിയോ?"
"ഇല്ല, ഞാൻ തിരിച്ചു പോയതായിരുന്നു....മഴയത്തു പെട്ടു. അപ്പോളാണ് ഫായിസിന്റെ ഫോൺ വന്നത്...അവൻ തിരിച്ചു വീട്ടിലേക്കു പോകാൻ പറഞ്ഞു...ഇവിടെ എത്താറായതും..താത്തയുടെ ഫോൺ വന്നു...ഇക്കയെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു."
.ഗിരി രണ്ടും കല്പിച്ചു നമ്പർ ഇറക്കി..
"ഹമ്മ്..." അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു.
ഗിരി പതുക്കെ ബുള്ളറ്റ് ഓടിച്ചു...മഴ വീണ്ടും തിമിർത്തു പെയ്യാനുള്ള ലക്ഷണം കാണിച്ചു തുടങ്ങി..
അവർ വീട്ടിലെത്തി..ഐഷാബിയെ അവിടെ കണ്ടില്ല.
അയാൾ അവനോടു ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.
തന്റെ മെസ്സേജ് ഐഷാബി ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ആകെ കുളമാകും....
അവൻ ഉമ്മറത്ത് തന്നെ നിന്നു.
"വരിന് വരിന്"
അയാൾ തിരിച്ചു വന്നു അവനെ ക്ഷണിച്ചു...തലേക്കെട്ട് അഴിച്ചിരിക്കുന്നു...ഡൈ ചെയ്തു കറുപ്പിച്ചെടുത്ത മുടി...മൂക്കിന്ന് രണ്ടു മൂന്നു വെളുത്ത രോമം പുറത്തേക്കു തള്ളി നിൽക്കുന്നു...
"ആയിഷാ...കുടിക്കാൻ എന്തേലും എടുക്ക്.."
"ഓ "
ഐഷാബി ചായയും കുറച്ചു കടികളും കൊണ്ട്വച്ച് അകത്തു പോയി. മാക്സി മാറ്റിയിരിക്കുന്നു. അവനെ നോക്കിയത് പോലുമില്ല. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.
ഹനീഫയും ഗിരിയും കുറച്ചു നേരം സംസാരിച്ചോണ്ടിരുന്നു..
"എന്താ മഴ....കുറെ കൊല്ലത്തിനു ശേഷമാണു ഇങ്ങനെ പെയ്യുന്നതു..."
"ദേ...നിങ്ങൾ ഇങ്ങോട്ടൊന്നു വന്നേ.."..അയിഷാബി അകത്തു നിന്ന് അയാളെ വിളിച്ചു.
ഉം? അയാൾ നെറ്റിചുളിച്ചു എഴുന്നേറ്റു..
ഗിരി അവിടെ കൊണ്ട് വച്ച മിച്ചർ കുറച്ചെടുത്തു വായിലിട്ടു ചവച്ചു.
എന്തോ ആലോചിച്ചോണ്ടു ഹനീഫ തിരികെ വന്നു. ആ മുഖത്ത് വലിയ പ്രസാദമില്ല....
കുറച്ചു നേരം ആരുമൊന്നും മിണ്ടിയില്ല...പിന്നെ അയാൾ പറഞ്ഞു..
"ഫായിസ് ഫോൺ ചെയ്തിരുന്നു....ഈ മഴയത്തു നിങ്ങളെ വിടരുതെന്ന് പറഞ്ഞു...ഇന്ന് രാത്രി ഇവിടെ നിക്കാനാണ്
💬 Comments
View all comments